അഞ്ചല്‍: നമുക്ക് ചുറ്റുമുള്ള സമൂഹത്തോട് സഹോദര ഭാവം വളര്‍ന്നുവരണമെന്ന് മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന് പറഞ്ഞു. ബിജെപി അഞ്ചല്‍ നെടിയറ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പിന്റെയും ജന്‍ ഔഷധി ദിനാചരണത്തിന്റേയും സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മള് വളരുന്നത് ചുറ്റുമുള്ളവരോട് കൈകോര്ത്തുകൊണ്ടാകണം. പാവങ്ങള്‍ എന്നും പാവങ്ങളായി തുടരാന്‍ ഇടയാകരുത്. നമുക്കോരോരുത്തര്‍ക്കും എല്ലാവരേയും ചേര്‍ത്ത് നിര്‍ത്താനാകണം. സ്വാര്‍ത്ഥത നിറഞ്ഞ സമൂഹത്തിലെ അന്തരീക്ഷം മാറണം. സാമൂഹ്യ പ്രതിബദ്ധയും സാമൂഹ്യ അവബോധവും വളരണം. കഷ്ടപ്പെടുന്നവര്ക്കൊപ്പമാകണം എല്ലാവരുടേയും മനസ്.
എന്റെ മുന്നിലെ സാധാരണക്കാരാണ് എന്റെ ദൈവമെന്ന് പ്രധാന മന്ത്രി സ്വാതന്ത്രദിന സന്ദേശത്തില്‍ പറഞ്ഞത് ഈ ബോധത്തില്‍ നിന്നാണെന്നും കുമ്മനം രാജശേഖരന് പറഞ്ഞു.ഡോ.വി.കെ. ജയകുമാര്‍, ഡോ.അരവിന്ദ് രാധാകൃഷ്ണന് എന്നിവരെ ആദരിച്ചു.
ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എസ്.പത്മകുമാരി, ജില്ലാ കമ്മിറ്റിയംഗം സുമന് ശ്രീനിവാസന്, മണ്ഡലം പ്രസിഡന്റ് ഉമേഷ്ബാബു, ബിനില്‍, അഡ്വ.രഞ്ജിത്, ബാലചന്ദ്രന്, രാജു കോളച്ചിറ, ഷിനാമി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: