കീവ്: മനുഷ്യത്വ ഇടനാഴികള്‍ തുറന്നു ജനങ്ങളെ ഒഴിപ്പിക്കുന്നതിനായി യുക്രെയ്നിലെ നാലു നഗരങ്ങളില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. തലസ്ഥാന നഗരമായ കീവ്, തുറമുഖ നഗരമായ മരിയുപോള്‍, മലയാളി വിദ്യാര്‍ഥികളടക്കം കുടുങ്ങി കിടക്കുന്ന ഹര്‍കീവ്,സുമി എന്നിവിടങ്ങളിലാണു താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30ന് വെടിനിര്‍ത്തല്‍ നിലവില്‍ വരും.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ എന്നിവരുടെ അഭ്യര്‍ഥന പ്രകാരമാണ് വെടിനിര്‍ത്തല്‍ എന്നാണു വിവരം. ഉക്രൈന് പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കിയുമായി മോദി ഫോണില്‍ സംസാരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: