കീവ്: ഉക്രൈനില്‍ യുദ്ധം തുടങ്ങി പത്ത് ദിവസം പിന്നിടുമ്പോള്‍ പലായനം ചെയ്തവരുടെ എണ്ണം 13 ലക്ഷം കവിഞ്ഞു. ഇന്നലെയും ആയിരങ്ങളാണ് ഉക്രൈന് വിട്ടത്.
കൂടുതല്‍ പേരും പലായനം ചെയ്തത് പോളണ്ടിലേക്കാണ്. ഇതുവരെ പോയത് ഏഴ് ലക്ഷത്തിലധികം പേര്. ഹങ്കറിയിലേക്ക് ഒന്നര ലക്ഷം പേരും മൊള്ദോവയിലേക്ക് ഒരു ലക്ഷം പേരും പലായനം ചെയ്തു. അമ്പതിനായിരം പേരാണ് റൊമാനിയയിലേക്ക് പോയത്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ഒന്നര ലക്ഷം പേര് പലായനം ചെയ്തിട്ടുണ്ട്. ഇതിനിടെ റഷ്യന്‍ അനുഭാവികളായ അമ്പതിനായിരം പേര് റഷ്യയിലേക്കും കടന്നു. ഇവരില്‍ കൂടുതല്‍ പേരും ലൊഹാന്‍സ്ക്, ഡൊണസ്ക് പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്.
അടുത്ത ദിവസങ്ങളില്‍ ഇത് വര്‍ധിക്കുമെന്നും ഒരാഴ്ചയ്ക്കുള്ളില്‍ ഇരുപത് ലക്ഷത്തില്‍ അധികം പേര് ഉക്രൈന് വിടുമെന്നും ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. നേരത്തെ അമ്പത് ലക്ഷം പേര് ഉക്രൈന് വിടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യുദ്ധം തുടര്‍ന്നാല്‍ അഭയാര്‍ത്ഥികളുടെ എണ്ണം നിയന്ത്രിക്കാനാകുന്നതിലും അപ്പുറമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: