കൊല്ലം: 2021-2022 സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ മൂന്നാഴ്ച മാത്രം ശേഷിക്കെ, സംസ്ഥാനത്ത് പകുതി പദ്ധതികള്‍ പോലും പൂര്‍ത്തിയായിട്ടില്ല. വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഫെബ്രുവരിയില്‍ ചേര്‍ന്ന യോഗത്തിലെ കണക്കു പ്രകാരം 47.02 ശതമാനം പദ്ധതികള്‍ മാത്രമാണ് പൂര്‍ത്തീകരിച്ചത്. ട്രഷറികളില്‍ സമര്‍പ്പിച്ച ബില്ലുകള്‍ കൂടി ചേര്‍ത്താല്‍ 48.40 ശതമാനം.
അമ്പത് ശതമാനത്തില്‍ കൂടുതല്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കിയത് ആലപ്പുഴ ജില്ലയില്‍ മാത്രമാണ്-54.54 ശതമാനം. കുറവ് കോഴിക്കോട്-42.27 ശതമാനം. തദ്ദേശസ്ഥാപനങ്ങളിലെ പദ്ധതിച്ചെലവ് (ശതമാനത്തില്‍): ഗ്രാമപഞ്ചായത്ത്-53.86, ബ്ലോക്ക് പഞ്ചായത്ത്-48.21, ജില്ലാ പഞ്ചായത്ത്-34.96, നഗരസഭ-45.57, കോര്‍പ്പറേഷന്‍-29.61. ആകെ 47 ശതമാനം. ഇതേ കാലയളവില്‍ 2018ല്‍ 64.02, 19ല്‍ 46.17, 20ല്‍ 62.11 ശതമാനം എന്നിങ്ങനെ പദ്ധതികള്‍ പൂര്‍ത്തീകരിച്ചിരുന്നു.
ജില്ല തിരിച്ച് പൂര്‍ത്തിയായ പദ്ധതികള്‍ (ശതമാനത്തില്‍): ആലപ്പുഴ-54.54, കൊല്ലം-51.53, കോട്ടയം-50.09, തൃശ്ശൂര്‍-49.81, വയനാട്-48.68, പാലക്കാട്-47.18, പത്തനംതിട്ട-47, എറണാകുളം-45.76, തിരുവനന്തപുരം-45.23, കണ്ണൂര്‍-45.17, കാസര്‍കോട്-44.84, മലപ്പുറം-44.54, ഇടുക്കി-44.08, കോഴിക്കോട്-42.27.
25 ശതമാനം പോലും പദ്ധതികള്‍ പൂര്‍ത്തീകരിക്കാത്ത സ്ഥാപനങ്ങളുണ്ട്. മലപ്പുറം നഗരസഭയില്‍ 9.05 ശതമാനം പദ്ധതിത്തുക മാത്രമാണ് ചെലവഴിച്ചത്. ഗ്രാമപഞ്ചായത്തുകളില്‍ കുട്ടമ്പുഴ (14.35 ശതമാനം), ഇടമലക്കുടി (18.15), നെല്ലിയാമ്പതി (19.19), മൂന്നാര്‍ (22.07), ബ്ലോക്ക് പഞ്ചായത്തുകളില്‍ വണ്ടൂര്‍ (19.02), മണ്ണാര്‍ക്കാട് (21.03), അട്ടപ്പാടി (23.01), മഞ്ചേശ്വരം (23.76), ജില്ലാ പഞ്ചായത്തുകളില്‍ ഇടുക്കി (20.14), പത്തനംതിട്ട (22.97), കോര്‍പ്പറേഷനുകളില്‍ കണ്ണൂര്‍ (23.20) എന്നിങ്ങനെ പദ്ധതിത്തുക മാത്രമാണ് ചെലവഴിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: