മലപ്പുറം: കേരള ഗ്രാമീണ ബാങ്കിന്റെ മൂലധനപര്യാപ്തതാ അനുപാതം വര്‍ധിപ്പിക്കുന്നതിന് 313.75 കോടി രൂപ കേന്ദ്രം അനുവദിച്ചു. കേന്ദ്രം നല്‍കേണ്ട 50 ശതമാനം രൂപയുടെ ഭാഗമായാണ് തുക അനുവദിച്ചത്. ലഭ്യമാകേണ്ട തുകയുടെ 35 ശതമാനം കെജിബി ഓഹരിയുള്ള കാനറാബാങ്കും, 15 ശതമാനം സംസ്ഥാന സര്‍ക്കാരും നല്‍കണം.
സംസ്ഥാന സര്‍ക്കാര്‍ അവരുടെ വിഹിതം നല്കിയാല് മാത്രമേ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച തുക പിന്‍വലിക്കാന്‍ കഴിയൂ. നിബന്ധന അനുസരിച്ച് അടിയന്തരമായി കേരളം തുക അനുവദിച്ചില്ലെങ്കില്‍ മാര്‍ച്ച് മാസത്തില്‍ കേന്ദ്ര ഫണ്ട് നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ വിഹിതം നല്‍കണമെന്ന് ബിഎംഎസ്
മൂലധനപര്യാപ്തത നിലനിര്‍ത്താനാവശ്യമായ തുക സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ നല്‍കണമെന്ന് ബിഎംഎസ് ആവശ്യപ്പെട്ടു. കേന്ദ്ര മൂലധനം ലഭിച്ചാല്‍ സംസ്ഥാനം വിഹിതം നല്‍കുമെന്ന് ധനമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. ബിഎംഎസ്സിന്റെ ദേശീയതലത്തിലുള്ള ഇടപെടലുകളുടെ ഫലമായിട്ടാണ് കേന്ദ്രം വേഗത്തില്‍ വിഹിതം അനുവദിച്ചത്. കേരളം അനുകൂല നലപാടെടുത്തിട്ടില്ലെങ്കില് ബാങ്ക് കടുത്ത പ്രതിസന്ധിയിലകപ്പെടുമെന്നും, വേഗത്തില്‍ വിഹിതം അനുവദിക്കണമെന്നും കെജിബി ബിഎംഎസ് യൂണിയന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: