കൊച്ചി : നമ്പര്‍ 18 ഹോട്ടല്‍ പോക്സോ കേസുമായി ബന്ധപ്പെട്ട് രാഷ്ട്രീയക്കാര്‍ അടക്കം തന്നെ വേട്ടയാടുകയാണെന്ന് ആരോപണവുമായി പ്രതി അഞ്ജലി റീമാദേവ്. ഹോട്ടല്‍ ഉടമ റോയ് വയലാട്ടിനെ കുടുക്കാന്‍ വേണ്ടിയാണ് തന്നെ കേസിലേക്ക് വലിച്ചിഴയ്ക്കുന്നത്. ആറ് പേരാണ് തനിക്കെതിരെ നീക്കങ്ങള്‍ നടത്തുന്നതെന്നും അഞ്ജലി ആരോപിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അഞ്ജലി ഈ ആരോപണങ്ങളെല്ലാം ഉന്നയിച്ചിരിക്കുന്നത്.
ഉന്നയിക്കപ്പെട്ട ആരോപണങ്ങളെല്ലാം ചെയ്തത് പെണ്ണാണ് താനെങ്കില്‍ ഒരു മനുഷ്യനെന്ന പരിഗണന പോലും താന്‍ അര്‍ഹിക്കുന്നില്ല. പബ്ലിക്കിലേക്ക് ഇറങ്ങിനില്‍ക്കും. ആര്‍ക്കും തന്നെ കല്ലെറിയാം. പക്ഷേ ഒരു നിരപരാധിയെ ഇങ്ങനെ ചിത്രീകരിക്കുന്നതില്‍ ആരും പൊറുക്കരുത്. രാഷ്ട്രീയക്കാരും സന്നദ്ധസംഘടനാ പ്രവര്‍ത്തകരും ബിസിനസുകാരുമടക്കം ആറുപേര്‍ എനിക്കെതിരെ കളിക്കുന്നുണ്ടെന്നും അഞ്ജലി ആരോപിച്ചു.
കേസിലെ പരാതിക്കാരിയുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് മാധ്യമങ്ങളില്‍ തനിക്കെതിരേ വാര്‍ത്ത വന്നത്. എന്ത് ചെയ്തിട്ടാണ് എന്നെ വ്യക്തിഹത്യ ചെയ്യുന്നത് ചെയ്യുന്നത്? കടുത്ത മാനസിക സമ്മര്‍ദ്ദമാണ് അനുഭവിക്കുന്നുണ്ട്്. ആത്മഹത്യ ചെയ്യണമെന്നു പോലും ആലോചിച്ചു. തെറ്റ് ചെയ്യാതെ എന്തിന് മരിക്കണമെന്ന് ചിന്തിച്ചു. അനിയന്റെ മുഖമാണ് ഓര്മ വരുന്നത്. അവന്റെ മുന്നിലെങ്കിലും തെറ്റ് ചെയ്തിട്ടില്ലെന്ന സത്യം തെളിയിക്കണം.
രണ്ട് പേരാണ് തനിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. മറ്റു പെണ്‍കുട്ടികളുടെ മൊഴിയെടുക്കണം. അവര്‍ തനിക്കെതിരെ കാണാത്ത കാര്യം ഇവര്‍ മാത്രം എങ്ങനെ കണ്ടു? തന്റെ ഓഫീസിലുള്ളവരേയും ചോദ്യം ചെയ്യണം. അഞ്ജലി ഇങ്ങനെയുള്ള കാര്യങ്ങളില്‍ പങ്കാളിയാകുമോ എന്ന് വര്‍ഷങ്ങളായി കൂടെ ജോലി ചെയ്തവരോടു ചോദിക്കണം. സ്ത്രീ ഉന്നയിച്ച കാര്യങ്ങള്‍ തെളിയിക്കാന്‍ ലൈവ് പോളിഗ്രാഫ് പരിശോധന, അല്ലെങ്കില്‍ ഐ ഡിറ്റക്റ്റിങ് ടെസ്റ്റ് ചെയ്യണം. ഈ പറഞ്ഞ തെറ്റുകള്‍ ചെയ്തിട്ടുള്ള പെണ്ണാണ് താനെന്ന് തെളിഞ്ഞാല്‍ എന്നെ കല്ലെറിഞ്ഞു കൊല്ലാം.
തന്നെ മോശമായി ചിത്രീകരിച്ച് നമ്പര്‍ 18 ഹോട്ടല്‍ വിഷയവുമായി കൂട്ടിച്ചേര്‍ക്കുന്നത് റോയി എന്നയാളെക്കൂടി പെടുത്താനായിട്ടാണ്. അവരോട് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ എന്തിനാണ് അതിലേക്ക് എന്നെ വലിച്ചിഴയ്ക്കുന്നത്. തനിക്കെതിരേ ആരോപണം ഉന്നയിച്ചവര്‍ പറഞ്ഞത് സത്യമല്ല എന്നു തെളിഞ്ഞാല്‍ ജീവനോടെ ഇല്ലെങ്കിലും എന്തായിരുന്നു അവരുടെ അജണ്ട എന്നതു പുറത്തു കൊണ്ടുവന്നു ശിക്ഷ സമൂഹവും കോടതിയും നേടി കൊടുക്കണം. ഇവര്‍ എന്തായാലും എന്നെ കൊല്ലും. മരിക്കാന്‍ പേടിയില്ല പക്ഷേ ഇവരുടെ മുഖം എന്തായാലും പുറത്തുവരണമെന്നും അഞ്ജലി ആവശ്യപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: