കാബൂള്‍: ഇന്ത്യ അയച്ച ഗോതമ്പിന്റെ ഗുണനിലവാരത്തെ പുകഴ്ത്തുകയും പുഴുവരിച്ച ഭക്ഷ്യയോഗ്യമല്ലാത്ത ഗോതമ്പ് സംഭാവന നല്‍കിയതിന് പാകിസ്ഥാനെതിരെ വിമര്‍ശിച്ചും താലിബാന് രംഗത്ത്.
പാകിസ്ഥാന് ഗോതമ്പിന്റെ മോശം ഗുണനിലവാരത്തെക്കുറിച്ച് താലിബാന് ഉദ്യോഗസ്ഥന് പരാതിപ്പെടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. നല്ല ഗുണനിലവാരമുള്ള ഗോതമ്പ്’ അയച്ചതിന് അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ജനങ്ങള്‍ ഇന്ത്യയോട് നന്ദി പറയുന്നു. ‘അഫ്ഗാന് ജനതയ്ക്കുള്ള നിങ്ങളുടെ തുടര്‍ച്ചയായ പിന്തുണയ്ക്ക് നന്ദി. നമ്മുടെ പൊതുജനങ്ങളുമായുള്ള പൊതു സൗഹൃദ ബന്ധങ്ങള്‍ എന്നെന്നേക്കുമായി നിലനില്ക്കും. ജയ് ഹിന്ദ്,’ ഹംദുല്ല അര്‍ബാബ് ട്വീറ്റ് ചെയ്തു.
അതേസമയം, വൈറലായ വീഡിയോ പാകിസ്ഥാനെ പ്രകോപിപ്പിക്കുകയും ഈ പരാമര്‍ശം നടത്തിയ താലിബാന് ഉദ്യോഗസ്ഥനെ അദ്ദേഹത്തിന്റെ പോസ്റ്റില്‍ നിന്ന് പുറത്താക്കുകയും ചെയ്തെന്നും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ മാസം ഇന്ത്യ അഫ്ഗാന് ജനതയ്ക്ക് സഹായമായി ഗോതമ്പ് അയച്ചിരുന്നു. അഫ്ഗാന് ജനതയ്ക്കായി 50,000 മെട്രിക് ടണ്‍ ഗോതമ്പാണ് ഐക്യരാഷ്ട്രസഭയുടെ വേള്‍ഡ് ഫുഡ് പ്രോഗ്രാം വഴി വിതരണം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: