മംഗളൂരു: മംഗളൂരുവിലെ രണ്ടു വ്യത്യസ്ത കോളെജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഹിജാബിനെച്ചൊല്ലി ഏറ്റുമുട്ടി.
പി. ദയാനന്ദപൈ കോളെജിലെയും പി. സതീഷ് പൈ ഗവണ്മെന്റ് ഫസ്റ്റ് ഗ്രേഡ് കോളെജിലെയും വിദ്യാര്‍ത്ഥികള്‍ തമ്മിലാണ് വെള്ളിയാഴ്ച ഏറ്റുമുട്ടിയത്. ഒരു വിദ്യാര്‍ത്ഥിനി ഹിജാബ് ധരിച്ച് കോളെജില്‍ പരീക്ഷയെഴുതാനെത്തിയതില് നിന്നാണ് സംഘര്‍ഷം. ഇതിനെ മറ്റൊരു വിഭാഗം എതിര്‍ത്തു. മതവസ്ത്രങ്ങള്‍ ധരിച്ച് കോളെജില്‍ വരരുതെന്ന കര്‍ണ്ണാടക ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ചാണ് ഈ വിദ്യാര്‍ത്ഥി കോളെജില്‍ എത്തിയത്. ഇതുകൊണ്ടാണ് മറുവിഭാഗം വിദ്യാര്‍ത്ഥികള്‍ ഇതിനെ എതിര്‍ത്തത്.
11 ദിവസമായി തുടര്‍ച്ചയായി വാദം കേട്ടെങ്കിലും കോടതി ഇതുവരെയും അന്തിമവിധി പുറപ്പെടുവിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: