ന്യൂദല്‍ഹി: ഇന്ത്യ തക്ഷശിലയെ മറക്കരുതെന്ന് മുന്‍ നോര്‍വീജിയന്‍ മന്ത്രിയും പരിസ്ഥിതി, സാമൂഹ്യ പ്രവര്‍ത്തകനുമായ എറിക് സോള്‍ഹെം. തക്ഷശിലയില്‍, 700-ാമാണ്ട് ബിസിയില്‍ ലോകത്തെ ആദ്യ സര്‍വ്വകലാശാല സ്ഥാപിച്ച നാടാണ് ഇന്ത്യ. ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നായി 60 വിഷയങ്ങളില്‍ 10,500 ലേറെ വിദ്യാര്‍ഥികള്‍ അവിടെ പഠിച്ചിരുന്നു.
അങ്ങനെയാണ് ഇന്ത്യ വിശ്വ ഗുരുവായതെന്നും അദ്ദേഹം ട്വിറ്ററിലെ കുറിപ്പില്‍ ഇന്ത്യാക്കാരെ ഓര്‍മിപ്പിക്കുന്നു. ഇന്ത്യ പുരാതനരാജ്യമാണെന്ന് ദേശീയ പതാകയുടെ ചിത്രം സഹിതം ചൂണ്ടിക്കാട്ടുന്ന അദ്ദേഹം ഇത്രയും മഹത്തായ സംസ്കാരങ്ങള്‍ കുറവാണെന്നും പറയുന്നു.
എന്തുകൊണ്ട് ഇന്ത്യയില്‍ മെഡിക്കല്‍ കോളജുകള്‍ കുറയുന്നു എന്ന് അറിയില്ല, മഹീന്ദ്ര യൂണിവേഴ്സിറ്റിയില്‍ കൂടുതല്‍ മെഡിക്കല്‍ കോളജുകള്‍ തുടങ്ങുന്ന കാര്യം ആലോചിക്കുന്നുവെന്ന് ആനന്ദ് മഹീന്ദ്രയുടെ പോസ്റ്റിനോട് പ്രതികരിച്ചാണ് എറിക് പോസ്റ്റ് ഇട്ടിരിക്കുന്നത്. തക്ഷശിലയുടെ ചിത്രവും അദ്ദേഹം ചേര്‍ത്തിട്ടുണ്ട്.
അറുപത്തേഴുകാരനായ എറിക് നോര്‍വീജിയന്‍ നയതന്ത്ര പ്രതിനധിയാണ്. 2005 മുതല്‍ 12 വരെ നോര്‍വീജിയന്‍ സര്‍ക്കാരില്‍ മന്ത്രി. 2016 മുതല്‍ 2018 വരെ യുഎന്നില്‍ സോഷ്യലിസ്റ്റാണ്. മുന്‍പ് സോഷ്യലിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയായിരുന്നു, ഇപ്പോള്‍ ഗ്രീന്‍ പാര്‍ട്ടി അംഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: