ബംഗളൂരു: ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട് ഇസ്ലാമിക ഭീകരവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ബജ്രംഗ്ദള് പ്രവര്ത്തകന് ഹര്‍ഷയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. ഹര്‍ഷയുടെ കുടുംബത്തിന് 25 ലക്ഷം രൂപയുടെ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഫോണിലൂടെ അറിയിച്ചതായി ഗ്രാമീണ വികസന പഞ്ചായത്തിരാജ് മന്ത്രി കെ.എസ് ഈശ്വരപ്പ സ്ഥിരീകരിച്ചു.
മാര്‍ച്ച് ആറാം തീയതി കെ.എസ് ഈശ്വരപ്പ മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയും ഹര്‍ഷയുടെ വീട്ടില്‍ നേരിട്ടെത്തി കുടുംബാംഗങ്ങള്‍ക്ക് ചെക്ക് കൈമാറും. അതേസമയം ഓണ്‍ലൈന്‍ പ്രചാരണത്തിലൂടെ ഹര്‍ഷയുടെ കുടുംബത്തിനായി ഇതിനകം 60 ലക്ഷത്തോളം രൂപ സമാഹരിച്ച് കഴിഞ്ഞു. ഫെബ്രുവരി 20ന് രാത്രിയാണ് ഹര്‍ഷയെ ഇസ്ലാമിക ഭീകരവാദികള്‍ കുത്തി കൊലപ്പെടുത്തിയത്.
ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയും ശക്തമായി പ്രചാരണം നടത്തിയ യുവനേതാവാണ് ഹര്‍ഷ. ഹര്‍ഷയെ കുത്തി കൊലപ്പെടുത്തിയ കേസില്‍ 12 ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരെ പൊലീസ് പിടികൂടിയിരുന്നു. ശിവമോഗ സ്വദേശികളായ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: