പുതുച്ചേരിയിലെ ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാഡുവേറ്റ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ച് (ജിപ്മെര്‍) ഇനിപറയുന്ന തസ്തികകളില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷാ ഫീസ് 1500 രൂപ, എസ്ടി/ എസ്ടി വിഭാഗങ്ങള്‍ക്ക് 1200 രൂപ മതി. ഭിന്നശേഷിക്കാര്‍ക്ക് ഫീസില്ല.
* നഴ്സിങ് ഓഫീസര്‍, ഒഴിവുകള്‍ 106 (ജനറല്‍ 52, ഇഡബ്ല്യുഎസ്-13, ഒബിസി-20, എസ്സി-10, എസ്ടി-11). ശമ്പളം 44900 രൂപ. യോഗ്യത: നഴ്സിങ് ബിരുദം അല്ലെങ്കില്‍ ജിഎന്‍എം ഡിപ്ലോമ. നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷന് ഉണ്ടായിരിക്കണം. പ്രായപരിധി 35 വയസ്.
* മെഡിക്കല്‍ ലബോറട്ടറി ടെക്നോളജിസ്റ്റ്, ഒഴിവുകള്‍-12 (ജനറല്‍ 2, ഒബിസി-2, എസ്സി-1, എസ്ടി-7). യോഗ്യത: മെഡിക്കല്‍ ലബോറട്ടറി സയന്‍സ് ബാച്ചിലേഴ്സ് ഡിഗ്രിയും രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി 30 വയസ്.
* ജൂനിയര്‍ എന്‍ജിനീയര്‍- സിവില്‍-1 (ജനറല്‍), ഇലക്ട്രിക്കല്‍-1 (ജനറല്‍), ശമ്പളം 35400 രൂപ. യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചില്‍ ബിഇ/ബിടെക് ബിരുദവും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 30 വയസ്.
* ടെക്നിക്കല്‍ അസിസ്റ്റന്റ് ഇന്‍ എന്‍ടിടിസി, ഒഴിവ്-1 (ജനറല്‍). ശമ്പളം 35400 രൂപ. യോഗ്യത: ഇലക്ട്രോണിക്സ്/ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബിരുദം അല്ലെങ്കില്‍ ഡിപ്ലോമയും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 35 വയസ്.
* ഡന്റല്‍ മെക്കാനിക്-1 (ജനറല്‍), ശമ്പളം 25500 രൂപ. യോഗ്യത: ശാസ്ത്രവിഷയങ്ങളില്‍ പ്ലസ്ടു, അംഗീകൃത ഡന്റല്‍ മെക്കാനിക് സര്‍ട്ടിഫിക്കറ്റ്, രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി 30 വയസ്.
* അനസ്തേഷ്യ ടെക്നീഷ്യന്-1 (ജനറല്‍), ശമ്പളം 25500 രൂപ. യോഗ്യത: അനസ്തേഷ്യ ടെക്നോളജിയില്‍ അംഗീകൃത ബിരുദം അല്ലെങ്കില്‍ രണ്ടുവര്‍ഷത്തെ ഡിപ്ലോമയും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 30 വയസ്.
* സ്റ്റെനോഗ്രാഫര്‍ ഗ്രേഡ്- 2, ഒഴിവുകള്‍- 7 (ജനറല്‍ 5, ഒബിസി- 1, എസ്സി- 1), ശമ്പളം 25500 രൂപ. യോഗ്യത: പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം. സ്കില്‍ ടെസ്റ്റ്- ഡിക്ടേഷന്- 10 മിനിറ്റില്‍ 80 വാക്ക് വേഗതയുണ്ടാകണം, ട്രാന്‍സ്ക്രിപ്ഷന്‍- 50 മിനിറ്റ് ഇംഗ്ലീഷ്, 65 മിനിറ്റ് (ഹിന്ദി) (കമ്പ്യൂട്ടറില്‍). പ്രായപരിധി 27 വയസ്.
* ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, ഒഴിവുകള്‍- 13 (ജനറല്‍ 7, ഇഡബ്ല്യുഎസ് 2, എസ്സി-3, എസ്ടി-1). ശമ്പളം 19900 രൂപ, യോഗ്യത: 12-ാം ക്ലാസ്/പ്ലസ്ടു പാസായിരിക്കണം. ടൈപ്പിങ് സ്പീഡ്- 35 വാക്ക് വേഗത (ഇംഗ്ലീഷ്), 30 വാക്ക് വേഗത (ഹിന്ദി) (കമ്പ്യൂട്ടറില്‍ 10.500 കെഡിപിഎച്ച്/9000 കെഡിപിഎച്ച്). പ്രായപരിധി 30 വയസ്.
സംവരണ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ചട്ടപ്രകാരം പ്രായപരിധിയില്‍ ഇളവുണ്ട്. 30.3.2022 വച്ചാണ് പ്രായപരിധി നിശ്ചയിച്ചിട്ടുള്ളത്. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.jipmer.edu.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷ ഓണ്‍ലൈനായി മാര്‍ച്ച് 10 മുതല്‍ 30 വരെ സമര്‍പ്പിക്കാം. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങളും സെലക്ഷന് നടപടികളും വിജ്ഞാപനത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: