കീവ് : ഉക്രൈനിലെ ഷെല്ലാക്രമണം റഷ്യ വീണ്ടും ശക്തമാക്കി. ഉക്രൈനിലെ സപോര്‍ഷിയ ആണവ നിലയത്തിന് നേര്‍ക്ക് റഷ്യന്‍ ആക്രമണം. ഉക്രൈന് നഗരമായ എനര്‍ഗൊദാര്‍ നഗരത്തിലെ സേപോര്‍സെയിയ ആണവ നിലയത്തിന് നേരെയാണ് ആക്രമണമുണ്ടായത്. യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമാണ് ഇത്.
ആണവ നിലയത്തിന് സമീപത്തുനിന്ന് പുക ഉയരുന്നുണ്ടെന്നും ഉക്രൈനിയന്‍ സൈന്യം സ്ഥിരീകരിച്ചു. റഷ്യന്‍ സൈന്യം ആണവനിലയത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും നിലയത്തിന് നേരെ വെടിയുതിര്‍ത്തെന്ന് ഉക്രൈനിയന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ പറഞ്ഞു. നിലയത്തിന് തീപിടിച്ചിട്ടുണ്ട്. നിലയം തകര്‍ന്നാല്‍ ചെര്‍ണോബില്‍ ദുരന്തക്കേള്‍ 10 ഇരട്ടി പ്രഹരശേഷിയുള്ള ദുരന്തമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
റഷ്യന്‍ സേന എല്ലാ ഭാഗത്ത് നിന്നും വെടിയുതിര്‍ക്കുകയാണെന്ന് ഉക്രൈന് വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ പറഞ്ഞു. ആണവനിലയം പൊട്ടിത്തെറിച്ചാല്‍, ചെര്‍ണോബിലിനേക്കാള്‍ പത്ത് മടങ്ങ് വലുതായിരിക്കുമെന്ന് ഉക്രൈന് വിദേശകാര്യമന്ത്രി ട്വീറ്റ് ചെയ്തു. 36 വര്‍ഷം മുമ്പുണ്ടായ ചെര്‍ണോബില്‍ ആണവ ദുരന്തത്തെ ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
റഷ്യ അടിയന്തരമായി വെടിവെപ്പ് നിര്‍ത്തിവെക്കണം. അഗ്നിശമനസേനയെ തീ അണയ്ക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ആണവ നിലയത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന് യുക്രൈന് പ്രസിഡന്റ് സെലന്‍സ്കിയുമായി സംസാരിച്ചു.
അന്താരാഷ്ട്ര ആണവ ഏജന്‍സിയും യുഎസ് സുരക്ഷാവൃത്തങ്ങളും സെപോസിയ ആണവ പ്ലാന്റ് അധികൃതരുമായി ബന്ധപ്പെട്ട് അടിയന്ത്രി നടപടി കൈക്കൊള്ളാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പ്ലാന്റിലെ റേഡിയേഷന് നിലയില്‍ നിലവില്‍ മാറ്റം ഉണ്ടായിട്ടില്ലെന്നും സുരക്ഷിതമാണെന്നും യുക്രൈന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: