Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചൂട് കൂടുന്നു; ഉയര്‍ന്ന താപനില 38 ഡിഗ്രിയിലേക്ക്; കേരളത്തിലെ വൈദ്യുതി ഉപയോഗം വര്‍ധിക്കുന്നു

റിക്കാര്‍ഡ് മഴ ലഭിച്ചിട്ടും, സംസ്ഥാനത്തെങ്ങും വരള്‍ച്ചയുടെ ദൃശ്യങ്ങള്‍ വ്യക്തമാണ്. തോടുകളും പുഴകളും വറ്റി, കിണറുകളിലെ ജലനിരപ്പു താഴ്ന്നു. കൃത്യമായ ഇടവേളകളില്‍ ശക്തമായ വേനല്‍മഴ ലഭിച്ചില്ലെങ്കില്‍ വലിയ ദുരന്തമാകും. അണക്കെട്ടുകളില്‍ വെള്ളമുണ്ടെങ്കിലും അത് എല്ലായിടത്തും എത്തിക്കാനാകില്ല.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Mar 2, 2022, 06:57 pm IST
in Kerala

തൊടുപുഴ: ഒരാഴ്ചയ്‌ക്കിടെ സംസ്ഥാനത്തെ ശരാശരി താപനിലയില്‍ ഗണ്യമായ വര്‍ദ്ധന. 34 ഡിഗ്രി വരെയായിരുന്ന കൂടിയ താപനില ഇപ്പോള്‍ 38 ഡിഗ്രിക്ക് അടുത്തെത്തി. പകലും രാത്രിയിലും ഉഷ്ണമേറുന്നത് സാധാരണക്കാരുടെ ഉറക്കം കെടുത്തുകയാണ്. സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗവും വര്‍ദ്ധിച്ചു. തിങ്കളാഴ്ച 82.57 മില്യണ്‍ യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. കഴിഞ്ഞവാരം തന്നെ ഇത് 82 മില്യണിന് മുകളിലെത്തിയിരുന്നു. മാര്‍ച്ച് എത്തും മുമ്പ് ഉപഭോഗം ഇത്രയും ഉയരുന്നത് ഇതാദ്യമാണ്.

റിക്കാര്‍ഡ് മഴ ലഭിച്ചിട്ടും, സംസ്ഥാനത്തെങ്ങും വരള്‍ച്ചയുടെ ദൃശ്യങ്ങള്‍ വ്യക്തമാണ്. തോടുകളും പുഴകളും വറ്റി, കിണറുകളിലെ ജലനിരപ്പു താഴ്ന്നു. കൃത്യമായ ഇടവേളകളില്‍ ശക്തമായ വേനല്‍മഴ ലഭിച്ചില്ലെങ്കില്‍ വലിയ ദുരന്തമാകും. അണക്കെട്ടുകളില്‍ വെള്ളമുണ്ടെങ്കിലും അത് എല്ലായിടത്തും എത്തിക്കാനാകില്ല. തീരദേശം മുതല്‍ ഹൈറേഞ്ച് വരെ വരള്‍ച്ചയുടെ പിടിയിലാണ്. ഹൈറേഞ്ചിലടക്കം കാര്‍ഷിക മേഖലയും വെള്ളമില്ലാതെ ദുരിതത്തിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ചിലയിടങ്ങളില്‍ മാത്രമാണ് മെച്ചപ്പെട്ട മഴ പോലും ലഭിച്ചത്. കൊക്കയാറില്‍ ഉരുള്‍പൊട്ടി മണ്ണടിഞ്ഞതിനാല്‍ പുഴയുടെ ഒഴുക്ക് പലയിടത്തും തടസപ്പെട്ടു.  കുടിവെള്ള പ്രശ്‌നം ഇല്ലാത്ത പലയിടങ്ങളും ഇത് മൂലം കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്.

ഇടമഴ കിട്ടിയില്ലെങ്കില്‍ കേരളം വലിയ പ്രതിസന്ധിയിലാകുമെന്ന്  കാലാവസ്ഥ വിദഗ്ധനായ ഡോ. ഗോപകുമാര്‍ ചോലയില്‍ വ്യക്തമാക്കി. പകല്‍ പുറത്തിറങ്ങുന്നവര്‍ കൃത്യമായ മുന്നറിയിപ്പുകള്‍ പാലിക്കണം. നേരിട്ട് വെയിലടിക്കുന്ന എല്ലാ ജോലികളും നിര്‍ത്തണം. സൂര്യാതപം, സൂര്യാഘാതം എന്നിവയ്‌ക്ക് സാധ്യതയുണ്ട്. ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുന്നവര്‍ കൈ പൂര്‍ണ്ണമായും മറയ്‌ക്കുന്ന ഗ്ലൗസ്  ധരിക്കണം. അതേസമയം, കേരളത്തില്‍ മാര്‍ച്ചില്‍ ശരാശരിയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രത്തിന്റെ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. മാര്‍ച്ച് മുതല്‍ മെയ് വരെ ശരാശരിയിലും കൂടുതല്‍ താപനില വര്‍ദ്ധിക്കുമെന്നും ഇതില്‍ പറയുന്നുണ്ട്.

ശൈത്യകാലത്ത് 33 മഴ കുറഞ്ഞു

സംസ്ഥാനത്ത് ശൈത്യകാലത്ത് 33 ശതമാനം മഴ കുറഞു. 2.24 സെ.മീ. മഴ ലഭിക്കേണ്ട സ്ഥാനത്ത് 1.49 സെ.മീ. മഴയാണ് ലഭിച്ചത്. ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ശരാശരി മഴ ലഭിച്ചപ്പോള്‍ മലപ്പുറത്ത് മഴ പെയ്തിട്ടില്ല. തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും മഴ ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ സമയം 409 ശതമാനം മഴ കൂടിയിരുന്നു. 11.4 സെ.മീ. മഴയാണ് അന്ന് ശരാശരി ലഭിച്ചത്.

ന്യൂനമര്‍ദം രൂപമെടുത്തു

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപമെടുത്തു. ഇന്നലെ ഉച്ചയോടെയാണ് ഇത് സംബന്ധിച്ച് സ്ഥീരീകരണം കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം പുറത്തുവിട്ടത്. ഇത് കൂടുതല്‍ ശക്തമായി മാറി പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയില്‍ നീങ്ങി രണ്ട് ദിവസത്തിനകം ശ്രീലങ്കയുടെ തീരത്തെത്തും. തമിഴ്നാട്ടില്‍ ഇന്ന് മുതല്‍ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്. കേരളത്തില്‍ തെക്കന്‍ ജില്ലകളിലെ കിഴക്കന്‍ മേഖലയിലാകും ആദ്യം മഴയെത്തുക. മധ്യ കേരളത്തിലും മഴ ലഭിച്ചേക്കും.

Tags: keralaവൈദ്യുതികെഎസ്ഇബി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

ലോകത്തിലെ ഏറ്റവും ഉയരത്തിൽ പറന്ന് യുദ്ധം ചെയ്യാൻ കരുത്ത് : 15000 അടി ഉയരത്തിൽ വീണ്ടും പ്രചണ്ഡിന്റെ അഭ്യാസപ്രകടനം

കാസര്‍കോട് ഷാനവാസ് പാദൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

മുംബൈയില്‍ അധോലോകരാജാവായി വാണ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

40 വര്‍ഷത്തിന് ശേഷം ദാവൂദ് ഇബ്രാഹിമിനെ ഭയമില്ലാത്ത മഹാരാഷ്‌ട്ര പിറന്നിരിയ്‌ക്കുന്നു…ശിവജിമാര്‍ വീണ്ടും ഉദയം ചെയ്തിരിക്കുന്നു…

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.