കണ്ണൂര്‍: ജന്മഭൂമി മഹാശിവരാത്രിയോടനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക പതിപ്പ് ‘ശിവം’ പ്രകാശനം ചെയ്തു. കണ്ണൂര്‍ കൃഷ്ണ ജൂവല്‍സില്‍ നടന്ന ചടങ്ങില്‍ ജന്മഭൂമി ഡയറക്ടറും ആര്‍എസ്എസ് പ്രാന്ത സംഘചാലകുമായ അഡ്വ. കെ.കെ. ബാലറാം കൃഷ്ണ ജുവല്‍സ് മാനേജിംഗ് പാര്‍ട്ണര്‍ ഡോ. സി.വി. രവീന്ദ്രനാഥിന് പുസ്തകം നല്കി പ്രകാശനം ചെയ്തു.
ജന്മഭൂമി കണ്ണൂര്‍ യൂണിറ്റ് മാനേജര്‍ എം.എ. വിജയറാം അധ്യക്ഷത വഹിച്ചു. ബ്യൂറോ ചീഫ് ഗണേഷ് മോഹന്‍ സംസാരിച്ചു. ജന്മഭൂമി കണ്ണൂര്‍ യൂണിറ്റ് ഡവലപ്പ്മെന്റ് മാനേജര്‍ കെ.ബി. പ്രജീല്‍ സ്വാഗതവും പി.കെ. കുട്ടികൃഷ്ണന് നന്ദിയും പറഞ്ഞു. മാഗസിന് കോഡിനേറ്റര്‍ ഒ.കെ. സന്തോഷ്കുമാര്‍, സീനിയര്‍ റിപ്പോര്‍ട്ടര്‍ കെ. സതീശന്, സബ്എഡിറ്റര്‍ കെ.കെ. പത്മനാഭന്, വി. ലയ, വി. രതീശന് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: