കോട്ടയം: സംസ്ഥാനത്ത് ഓരോ ദിവസവും ചൂട് കൂടുകയാണ്. പാലക്കാടാണ് ചുട്ടുപൊള്ളുന്ന ചൂട് അനുഭവപ്പടുന്ന കേരളത്തിലെ ജില്ലയായി കണക്കാക്കിയിരുന്നത്. ഇന്നിപ്പോള്‍ രാജ്യത്ത് തന്നെ ഏറ്റവും ചൂടുള്ള നഗരങ്ങളുടെ പട്ടികയില്‍ ഒന്നാമത് എത്തിയിരിക്കുകയാണ് കോട്ടയം.
കാലാവസ്ഥ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം കോട്ടയമാണ് ഞായറാഴ്ച രാജ്യത്ത് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ നഗരം. 37.3 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് പകല്‍ ഇവിടെ ചൂട് അനുഭവപ്പെട്ടത്. മുന്‍ വര്‍ഷം ഇത് 36 ഡിഗ്രി സെല്‍ഷ്യസിന് മുകളിലായിരുന്നു. അതിനു മുന്‍പ് വര്‍ഷങ്ങളിലൊന്നും ഇത്രയ ധികം താപനില ഉയര്‍ന്നിട്ടില്ലെന്ന് കാലാവസ്ഥ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ചൂടിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് ആന്ധ്രായിലെ നന്ദ്യാല്‍ ആണ് (37.2). അഹമ്മദ്നഗര്‍ (37.2), ഭദ്രാചലം (36.8), കര്‍ണൂല്‍ (36.6) എന്നിങ്ങനെയാണ് മറ്റു കണക്കുകള്‍. കോട്ടയത്ത് ആറുവര്‍ഷം മുമ്പ് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ 38.5 ഡിഗ്രി സെല്‍ഷ്യസ് ചൂട്, രേഖപ്പെടുത്തിയിരുന്നു. പക്ഷേ, ഫെബ്രുവരിയില്‍ ഇത്ര ചൂട് മുന്‍പ് വന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: