കീവ് : റഷ്യ- ഉക്രൈന് യുദ്ധത്തെ തുടര്‍ന്ന് ഉക്രൈനിലെ അണവ നിലയത്തില്‍ നിന്നുള്ള റേഡിയേഷന് വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ചെര്ണോബിലെ ആണവ നിലയത്തില്‍ റഷ്യന്‍ അധിനിവേശത്തിന് പിന്നാലെ റേഡിയേഷനില്‍ ഇരുപത് മടങ്ങ് വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
ആണവ നിലയത്തിന് സമീപത്തായി നിലവില്‍ റഷ്യന്‍ സൈന്യം നിലയുറപ്പിച്ചിരിക്കുകയാണ്. ഉപേക്ഷിക്കപ്പെട്ട പ്രദേശത്തെ ചുറ്റുമുള്ള 4.000 ചതുരശ്ര കിലോമീറ്ററില്‍ റഷ്യന്‍ വാഹനങ്ങള്‍ മലിനമായ മണ്ണ് ഇളക്കി വിടുന്നതും റേഡിയേഷനില്‍ ഗണ്യമായ വര്‍ധനവുണ്ടാകാനുള്ള കാരണമായി.
1986 ലെ ചെര്‍ണോബ് റിയാക്ടര്‍ നാലിലെ പൊട്ടിത്തെറി ലോകത്തെ തന്നെ നടുക്കുന്നതായിരുന്നു. ഈ ആണവ നിലയത്തിന് സമീപമാണ് ഇപ്പോള്‍ റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തിയത്. പ്രദേശത്തുള്ള ഏത് സൈനിക സാന്നിധ്യവും ആശങ്ക ഉള്ളവാക്കുന്നതാണെന്ന് വിദഗ്ധര്‍ പറയുന്നത്.
റേഡിയോ ആക്ടീവ് വസ്തുക്കള്‍ ഉള്ളില്‍ സൂക്ഷിക്കുന്നതിനാണ് ആണവ നിലയങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആക്രമണങ്ങളെ പ്രതിരോധിക്കുവാന്‍ സാധിക്കില്ല. അതിനാല്‍ ഇവ യുദ്ധങ്ങളെ അതിജീവിക്കുമെന്ന് കരുതുക പ്രയാസമാണെന്നും മറ്റൊരു ആണവ ദുരന്തത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും വിദ്ഗധര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: