സംസ്ഥാനത്തെ സര്‍വകലാശാലകളോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളില്‍ വിവിധ വിഷയങ്ങളില്‍ 2020-21 അദ്ധ്യയനവര്‍ഷം റഗുലര്‍ കോഴ്സിന് മികച്ച മാര്‍ക്കോടെ (75% മാര്‍ക്കില്‍ കുറയരുത്) ബിരുദ പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് ലക്ഷം രൂപ സിഎം സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം.
വാര്‍ഷിക വരുമാനം രണ്ടരലക്ഷം രൂപയില്‍ താഴെയുള്ള സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണ് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ടത്. ഏറ്റവും കൂടുതല്‍ മാര്‍ക്കോടെ ബിരുദമെടുത്തവര്‍ക്കാണ് ധനസഹായത്തിന് അര്‍ഹത. വിഷയാനുസൃതമായി വെവ്വേറെയായിരിക്കും സ്കോളര്‍ഷിപ്പിന് പരിഗണിക്കുക. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://dcescholarship, kerala.gov.in ല്‍ ലഭ്യമാണ്.
അപേക്ഷ ഓണ്‍ലൈനായി മാര്‍ച്ച് 5 നകം സമര്‍പ്പിക്കണം. ഇതിനുള്ള നിര്‍ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, കണ്‍സോളിഡേറ്റഡ് മാര്‍ക്ക് ലിസ്റ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് മുതലായ രേഖകള്‍ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്ഡേറ്റുകള്‍ക്കും വെബ്സൈറ്റ് സന്ദര്‍ശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: