Categories: Kerala

സിഐടിയു സമരം; കച്ചവടം അവസാനിപ്പിച്ച് വ്യാപാരി; അടച്ചു പൂട്ടിയത് പേരാമ്പ്രയിലെ സിജെ മെറ്റീരിയല്‍സ്

രാഷ്ട്രീയ സമ്മര്‍ദവും തൊഴിലാളികളുടെ സമരവും മൂലം മാനസികമായി തളര്‍ന്നുവെന്നും പോട്ടര്‍മാരെ വച്ച് മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥയാണെന്നും കടയുടമ ബിജു പറഞ്ഞു.

Published by

കോഴിക്കോട്: സിഐടിയും തൊഴിലാളി സമരം മൂലം സംസ്ഥാനത്ത് അടുത്ത വ്യാപാരിയും കച്ചവടം അവസാനിപ്പിച്ചു. മാതമംഗലം മോഡലില്‍ തൊഴിലാളി സമരം നടക്കുന്ന കോഴിക്കോട് പേരാമ്പ്രയിലെ സ്ഥാപനമാണ് പൂട്ടിയത്. ഇനി പേരാമ്പ്ര ചേനോളി റോഡിലെ സികെ മെറ്റീരിയല്‍സ് എന്ന സ്ഥപനം തുറക്കുന്നില്ലെന്ന് കടയുടമ ബിജു അറിയിച്ചു.

രാഷ്‌ട്രീയ സമ്മര്‍ദവും തൊഴിലാളികളുടെ സമരവും മൂലം മാനസികമായി തളര്‍ന്നുവെന്നും പോട്ടര്‍മാരെ വച്ച് മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥയാണെന്നും കടയുടമ ബിജു പറഞ്ഞു. മൂന്നു കോടി മുടക്കി തുടങ്ങിയ സ്ഥാപനം പൂട്ടേണ്ട സ്ഥിതിയിലായെന്നും അദ്ദേഹം പറഞ്ഞു. തന്റെ തൊഴിലാളികളെ വെച്ച് സാധനങ്ങളിറക്കും എന്ന നിലപാടില്‍ തന്നെയാണെന്നും മറ്റൊരു ഒത്തുതീര്‍പ്പിനുമില്ലെന്നുമാണ് ബിജു പറഞ്ഞു.  

മൂന്ന് വര്‍ഷം മുന്‍പാണ് പ്രവാസിയായ ബിജു പേരാമ്പ്ര ചേനോളി റോഡില്‍ സികെ മെറ്റീരിയല്‍സ് എന്ന കട തുടങ്ങുന്നത്. അന്ന് മുതല്‍ സാധനങ്ങള്‍ ഇറക്കുന്നതുമായി ബന്ധപ്പെട്ട് ചുമട്ടു തൊഴിലാളികളുമായി തര്‍ക്കമുണ്ട്. ഒരു മാസം മുന്‍പ് സ്ഥാപനത്തിലെ 6 തൊഴിലാളികള്‍ക്ക് തൊഴില്‍കാര്‍ഡ് നല്‍കി കോടതി ഉത്തരവുണ്ടായിട്ടും കട പ്രവര്‍ത്തിക്കാന്‍ ചുമട്ട് തൊഴിലാളികള്‍ അനുവദിക്കുന്നില്ലെന്നാണ് ബിജുവിന്റെ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by