ന്യൂദല്‍ഹി: ജീവന് രക്ഷിക്കാന്‍ ഉക്രൈനില്‍ നിന്നു സുരക്ഷിതരായ പുറത്തുകടക്കാന്‍ പാക്കിസ്ഥാന് വിദ്യാര്‍ത്ഥികളും ഉയര്‍ത്തിയത് ഇന്ത്യന്‍ പതാക. യുദ്ധമേഖലയില്‍ കുടുങ്ങിക്കിടക്കുന്ന പാക് വിദ്യാര്‍ത്ഥികളെ പാകിസ്താനിലെ ഇമ്രാന് ഖാന് സര്‍ക്കാര്‍ തിരിഞ്ഞു നോക്കാതെ വന്നതോടെയാണ് വിദ്യാര്‍ത്ഥികള്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയത്. തങ്ങളുടെ വാഹനത്തില്‍ ദേശീയ പതാക പ്രദര്‍ശിപ്പിച്ചാല്‍ ഇന്ത്യക്കാരെ ഉപദ്രവിക്കില്ലെന്ന് റഷ്യക്കാര്‍ ഉറപ്പുനല്‍കിയതോടെയാണ് പാക് വിദ്യാര്‍ത്ഥികള്‍ ഇത് പിന്തുടരുന്നത്.
ഉക്രൈനില്‍ കുടുങ്ങിയ പാക് വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെടാനായി ഇന്ത്യന്‍ പതാക ഉപയോഗിക്കുകയും ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഉക്രൈനില്‍ നിന്ന് സുരക്ഷിതമായ കടന്നുപോകാന്‍ ഇന്ത്യന്‍ പതാക ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാകുന്നതെങ്ങനെയെന്ന് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ വ്യക്തമായി പറയുന്നതും വിഡിയോയില്‍ കേള്‍ക്കാം. ഇമ്രാന് ഖാന്റെ നേതൃത്വത്തിലുള്ള തങ്ങളുടെ രാജ്യം തങ്ങള്‍ക്കെതിരെ തിരിഞ്ഞതോടെയാണ് ഇത് ചെയ്യേണ്ടി വന്നതെന്നും അവര്‍ പറയുന്നു.
ഉക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥിയുടെ സുരക്ഷ ഉറപ്പാക്കാന്‍ പാക് സര്‍ക്കാര്‍ കാര്യമായൊന്നും ചെയ്യുന്നില്ല. മെട്രോ സബ്വേകളില്‍ കുടുങ്ങിയ പാക് വിദ്യാര്‍ത്ഥികളുടെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട് . പാകിസ്ഥാന് എംബസിയില്‍ നിന്ന് ആരും രക്ഷിക്കാനില്ലാത്തതിനാല്‍ ഭക്ഷണവും വെള്ളവുമില്ലാതെ തങ്ങള്‍ അവിടെ കുടുങ്ങിയതായി ദുരിതത്തിലായ വിദ്യാര്‍ത്ഥികള്‍ പറയുന്നത് വ്യക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: