ന്യൂദല്‍ഹി: പ്രതിപക്ഷപാര്ട്ടിനേതാക്കളുടെ വന്സംഗമമാകുമെന്ന് കൊട്ടിഘോഷിച്ചിരുന്ന തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ പുസ്തകപ്രകാശനം പൊളിഞ്ഞു. പങ്കെടുത്തത് രാഹുല്‍ ഗാന്ധിയും മുഖ്യമന്ത്രി പിണറായി വിജയനും മാത്രം.
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേ, ആന്ധ്ര മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡി എന്നിവരുടെ അസാന്നിധ്യം ശ്രദ്ധേയമായി. 2024ലെ ദേശീയ തെരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ മുന്നണിയുടെ സംഗമവേദിയാകുമെന്ന് മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ച പുസ്തകപ്രകാശനം തിളക്കമില്ലാത്ത സാധാരണച്ചടങ്ങായി.
മമത തെരഞ്ഞെടുപ്പ് കാരണം തിരക്കിലായിരുന്നുവെന്നും സ്റ്റാലിന്റെ ജന്മദിനമായതിനാലാണ് പുസ്തകപ്രകാശനം തിങ്കളാഴ്ച തന്നെ നടത്തിയതെന്നും ഡിഎംകെ എംപി കനിമൊഴി വിശദീകരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ കെ. ചന്ദ്രശേഖരറാവുവിന്റെയും ഉദ്ധവ് താക്കറെയുടെയും ജഗന് റെഡ്ഡിയുടെയും അസാന്നിധ്യത്തിന് കൃത്യമായ വിശദീകരണം നല്കാന് കനിമൊഴിക്ക് കഴിഞ്ഞില്ല.
നിങ്ങളിലൊരാള്‍ (വണ്‍ എമങ് യു) എന്ന പുസ്തകം രാഹുല്‍ഗാന്ധി പ്രകാശനം ചെയ്തു. സ്റ്റാലിന്റെ ആത്മകഥയാണ് ഈ പുസ്തകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: