Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്‌കൂള്‍ ഓഫ് ഡ്രാമയിലെ ലൈംഗികാതിക്രമണ പരാതി: അറസ്റ്റ് ഉണ്ടാകും വരെ സമരമെന്ന് വിദ്യാര്‍ഥികള്‍; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

അധ്യാപകനെതിരെ നടപടിയുണ്ടാകുന്നതുവരെ സമരം തുടരാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം. ഇതിന്റെ ഭാഗമായി സാമൂഹ്യ മാധ്യമങ്ങളിലടക്കം ക്യാമ്പയിനുകള്‍ ആരംഭിച്ചു. വിദ്യാര്‍ത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു. എന്നാല്‍ പ്രധാന കുറ്റങ്ങളെ പരിഗണിക്കാതെ പ്രതികളെ സംരക്ഷിക്കുന്ന രീതിയിലാണ് പോലീസ് പ്രവര്‍ത്തിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2022, 10:12 pm IST
in Kerala

തൃശ്ശൂര്‍: കാലിക്കറ്റ് സര്‍വകലാശാലയുടെ തൃശ്ശൂര്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ഓഫ് ഡ്രാമയിലെ ബിരുദ വിദ്യാര്‍ഥിനിയ്‌ക്ക് നേരെ ലൈംഗികാതിക്രമണം നടത്തിയ അധ്യാപകന്‍ ഡോ.എസ്. സുനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വി.സിയാണ് അന്വേഷണ വിധേയമായി സുനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ അധ്യാപകനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യത്തില്‍ വിദ്യാര്‍ഥികള്‍ ഉറച്ചു നില്ക്കുകയാണ്. 

അധ്യാപകനെതിരെ നടപടിയുണ്ടാകുന്നതുവരെ സമരം തുടരാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം. ഇതിന്റെ ഭാഗമായി സാമൂഹ്യ മാധ്യമങ്ങളിലടക്കം ക്യാമ്പയിനുകള്‍ ആരംഭിച്ചു. വിദ്യാര്‍ത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു. എന്നാല്‍ പ്രധാന കുറ്റങ്ങളെ പരിഗണിക്കാതെ പ്രതികളെ സംരക്ഷിക്കുന്ന രീതിയിലാണ് പോലീസ് പ്രവര്‍ത്തിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. 

കോളജില്‍ വിസിറ്റിങ് പ്രൊഫ. ആയി എത്തിയ അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയെന്നായിരുന്നു പരാതി. തെളിവുകള്‍ സഹിതം പരാതി നല്‍കിയിട്ടും അധ്യാപകനെതിരെ നടപടി വൈകിയതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസം രാത്രി 11 വരെ സ്‌കൂളിലെ അധ്യാപകരെ പൂട്ടിയിട്ടു പ്രതിഷേധിച്ചു. പിന്നീട് രാത്രിവൈകി ഈസ്റ്റ് പോലീസെത്തിയാണ് അധ്യാപകരെ തുറന്നുവിട്ടത്. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ കോളജിലെ രണ്ട് അധ്യാപകര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. 

എന്നാല്‍ കഴിഞ്ഞ നവംബറില്‍ നടന്ന സംഭവത്തില്‍ വിദ്യാര്‍ഥികള്‍ പരാതി ഉന്നയിച്ചത് വൈകിയാണെന്നാണ് അധ്യാപകര്‍ പറയുന്നത്. കൂടാതെ കോളജിലെ പ്രശ്‌നങ്ങളില്‍ കര്‍ക്കശമായ നിലപാട് സ്വീകരിച്ചതിന്റെ ദേഷ്യമാണ് വിദ്യാര്‍ഥികള്‍ക്കെന്നും ആക്ഷേപമുണ്ട്. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ക്ലാസ് എടുക്കാന്‍ എത്തിയ വിസിറ്റിംഗ് ഫാക്കല്‍റ്റി ആയ അധ്യാപകന്‍ ക്ലാസിലുണ്ടായിരുന്ന ഒരു വിദ്യാര്‍ത്ഥിനിയോട് വളരെ മോശമായി പെരുമാറുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തതായാണ് പരാതി. 

തുടര്‍ന്ന് ഒരുദിവസം ക്ലാസ് നടക്കുന്നതിനിടയില്‍ വളരെ അപ്രതീക്ഷിതമായി യാതൊരു പ്രകോപനവും കൂടാതെ അതേ വിദ്യാര്‍ത്ഥിനിയെ അടിക്കുകയും അതിന്റെ കാരണം അന്വേഷിച്ച വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറുകയും ചെയ്തതായി വിദ്യാര്‍ഥികള്‍ പറഞ്ഞു. പരാതിയില്‍ അധ്യാപകനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ സമരം ശക്തിപ്പെടുത്തി പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.

Tags: school of dramaതൃശൂര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ജി ശങ്കരപ്പിള്ള, വയലാ വാസുദേവന്‍ പിള്ള, രാമചന്ദ്രന്‍ മൊകേരി എന്നിവരുടെ പേരില്‍ റിസര്‍ച്ച് ചെയര്‍

Varadyam

കുപ്പു മടങ്ങി, മരണാനന്തര രംഗകലയിലേക്ക്

Varadyam

നാടകപ്പാത അവസാനിക്കുന്നില്ല

Kerala

വാളുമായെത്തി കടകള്‍ അടപ്പിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ ശ്രമം; വിവരം കിട്ടിയാല്‍ അറിയിക്കണമെന്ന് പോലീസ്; ഒളിച്ചുകളിച്ച് ഒത്താശ

Kerala

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്ന് കൂറ്റന്‍ ഇരുമ്പുഷീറ്റ് തെറിച്ചുവീണു; രണ്ടു വഴിയാത്രക്കാര്‍ക്ക് ദാരുണാന്ത്യം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.