വാഷിങ്ങ്ടണ്‍: പൗരന്മാര് അടിയന്തരമായി റഷ്യ വിടണമെന്ന് നിര്‍ദേശിച്ച് അമേരിക്ക. പൗരന്മാരും നയതന്ത്ര ഉദ്യോഗസ്ഥരും ഉടന്‍ റഷ്യയില്‍ നിന്ന് പുറത്തുവരണം. ബെലാറൂസിലെ എംബസി അടച്ചുവെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. യുദ്ധം കൂടുതല്‍ മുറുകുന്നതിനാലും അമേരിക്കയും നാറ്റോയും ഉപരോധം കടുപ്പിക്കുന്നതിന്റെ ഭാഗവുമായാണ് അടിയന്തര നിര്‍ദേശം പൗരന്മാര്ക്ക് നല്‍കിയത്.
അതേസമയം, ഉക്രൈന് യൂറോപ്യന്‍ യൂണിയനില്‍ ഉടനെ അംഗത്വം നല്‍കണമെന്ന് സെലന്‍സ്കി ആവശ്യപ്പെട്ടു. പ്രത്യേകമായ പ്രക്രിയ വഴി അതിനുള്ള നടപടിയെടുക്കണമെന്നാണ് സെലന്‍സ്കിയുടെ ആവശ്യം. യുദ്ധത്തിന്റെ അഞ്ചാംദിവസമായ തിങ്കളാഴ്ച പുറത്തിറക്കിയ പുതിയ വീഡിയോയിലാണ് ഈ ആവശ്യം ഉയര്‍ത്തിയത്.
‘എല്ലാ യൂറോപ്യന്‍ രാഷ്ട്രങ്ങളുമായി ഒന്നിച്ചുനില്‍ക്കുകയാണ് ലക്ഷ്യം. അതും തുല്യ നിലയില്‍. അത് ന്യായമാണെന്ന് എനിക്കുറപ്പുണ്ട്,’ സെലന്‍സ്കി പറഞ്ഞു. റഷ്യയെ അങ്ങേയറ്റം പ്രകോപിപ്പിക്കുകയാണ് സെലന്‍സ്കിയുടെ ലക്ഷ്യം. ഇതുവഴി കൂടുതല്‍ കടുത്ത നടപടികളിലേക്ക് റഷ്യയെ വലിച്ചിഴച്ചാല്‍ ലോകത്തിന്റെ പിന്തുണ തനിക്ക് ലഭിക്കുമെന്ന കണക്കുകൂട്ടലാണ് സെലന്സ്കിക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: