തിരുവനന്തപുരം: ക്ഷീരകര്‍ഷകര്‍ക്കുള്ള പുതുവത്സര സമ്മാനമായി മില്‍മ കാലിത്തീറ്റയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്കിഴിവ് മാര്‍ച്ച് 31 വരെ നീട്ടി.
വിലക്കിഴിവ് പ്രകാരം മില്‍മ കാലിത്തീറ്റ ഫാക്ടറികളില്‍ നിന്ന് വിതരണം ചെയ്യുന്ന 1240 രൂപ വില വരുന്ന 50 കിലോ മില്‍മ ഗോമതി റിച്ച് കാലിത്തീറ്റ ചാക്കൊന്നിന് 1215 രൂപയ്ക്കും 1370 രൂപ വിലവരുന്ന 50 കിലോ മില്‍മ ഗോമതി ഗോള്‍ഡ് കാലിത്തീറ്റ 1300 രൂപയ്ക്കും ലഭിക്കും. വര്‍ധിച്ചുവരുന്ന വേനല്‍ കൂടി കണക്കിലെടുത്താണ് ക്ഷീരകര്‍ഷകര്‍ക്ക് നല്‍കിവരുന്ന ആനുകൂല്യം ദീര്‍ഘിപ്പിക്കാന്‍ മില്‍മ ഭരണസമിതി തീരുമാനിച്ചതെന്ന് മില്‍മ ചെയര്മാന് കെ.എസ്. മണി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: