ചാരുംമൂട്: കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ ജനകീയ സമിതി സമരം ശക്തമാക്കുന്നു. കെ-റെയില്‍ ജീവനക്കാരും പോലീസും ചേര്‍ന്ന് നടത്തുന്ന കേരളീയരോടുള്ള അതിക്രമങ്ങളെ ചെറുക്കാന്‍ പൊതു സമൂഹം മുന്നോട്ടു വരണമെന്ന് കെ-റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി സംസ്ഥാന പ്രസിഡന്റ് എം.പി. ബാബുരാജ് ആവശ്യപ്പെട്ടു. നൂറനാട് പടനിലത്ത് ജില്ലാ സമിതിയുടെ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ യാത്ര പ്രശ്നം പരിഹരിക്കുക അല്ല ഇതിന്റെ ലക്ഷ്യമെന്നും,റിയല്‍എസ്റ്റേറ്റ് വ്യാപാരമാണ് ഇതിന്റെ പിന്നിലെന്നും അദ്ദേഹം ആക്ഷേപമുന്നയിച്ചു.
ജില്ലാ പ്രസിഡന്റ് സന്തോഷ് പടനിലം അദ്ധ്യക്ഷനായി. ജില്ലാ ജനറല്‍ കണ്‍വീനര്‍ കെ.ആര്.ഓമനക്കുട്ടന്, ജില്ലാ കണ്‍വീനര്‍ മധു ചെങ്ങന്നൂര്‍, എസ്. സൗഭാഗ്യകുമാരി, മഞ്ജു, സിന്ധു ജേയിംസ് എന്നിവര്‍ പ്രസംഗിച്ചു. കെ-റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ടു വരുന്ന ആരേയും പ്രദേശത്തെക്ക് അടിപ്പിക്കില്ലന്നും ഇവര്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുമെന്നും ജനകീയ സമിതി അംഗങ്ങള്‍ പ്രതിജ്ഞയെടുത്തു. ചൊവ്വാഴ്ച കാസര്‍കോട് നിന്നും ആരംഭിക്കുന്ന സംസ്ഥാന സമരജാഥ വന്‍വിജയം ആക്കാനും യോഗം തീരുമാനിച്ചു. തുടര്‍ന്നു നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ നൂറുക്കണക്കിനു വീട്ടുകാര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: