കീവ്: ഉക്രൈനില്‍ യുദ്ധം അഞ്ചാം ദിവസവും തുടരുന്നതിനിടെ ലോകത്തിന് പ്രതീക്ഷയായി ചര്‍ച്ച തുടങ്ങി. ബെലാറൂസ് അതിര്‍ത്തി നഗരമായ ഗോമലില്‍ രഹസ്യ കേന്ദ്രത്തിലാണ് ചര്‍ച്ച. ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ ചര്‍ച്ചയ്ക്കെത്തി.
യുദ്ധം ചര്‍ച്ചയിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇരു രാജ്യങ്ങളിലെ പ്രതിനിധി സംഘങ്ങളാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഉപാധികളില്ലാത്ത ചര്‍ച്ചയാണെന്നാണ് റഷ്യയുടെ പ്രതികരണം. ഇപ്പോഴത്തെ ചര്‍ച്ചയില്‍ പ്രതീക്ഷയില്ലെന്നാണ് ഉക്രൈന് പ്രസിഡന്റ് സെലന്‍സ്കി പ്രതികരിച്ചത്. ഒരു ശ്രമം നടത്താമെന്ന ചിന്ത മാത്രമേയുള്ളൂ, താന്‍ ശ്രമിച്ചില്ലെന്ന് ഉക്രൈന് ജനത കുറ്റപ്പെടുത്തരുത്’, അതിനാലാണ് വഴങ്ങിയതെന്നും സെലന്‍സ്കി പ്രതികരിച്ചിരുന്നു.രാജ്യത്തെ സംബന്ധിച്ചിടത്തോളം അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമെന്ന് അദ്ദേഹം പറഞ്ഞു.
പ്രസിഡന്റിന്റെ പ്രതിനിധി സംഘങ്ങളുള്‍പ്പെടെയാണ് ചര്‍ച്ച നടക്കുന്നത്. വിദേശകാര്യ മന്ത്രാലയത്തിലെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. ചര്‍ച്ച പുരോഗമിക്കുകയാണെന്നും ശുഭവാര്‍ത്തയാണ് പ്രതീക്ഷിക്കുന്നതെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചയില്‍ ലോകം വലിയ പ്രതീക്ഷയാണ് വയ്ക്കുന്നത്.
ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനുമായി സെലെന്‍സ്കി ഫോണില്‍ സംസാരിച്ചു.
യു എന്‍ രക്ഷാസമിതിയും വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ അഭ്യ!ര്‍ത്ഥന പ്രകാരമാണ് യോഗം ചേരുന്നത്. ഉക്രൈനിലെ മാനുഷിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയാകും യോഗത്തിലെ പ്രധാന അജണ്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക: