ന്യൂദല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ നല്കിയ 24.05 ലക്ഷത്തിലധികം (24,05,049) ഡോസുള്‍പ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 177.44 കോടി (1,77,44,08,129) പിന്നിട്ടു. 2,03,29,297 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.
ഇന്നു രാവിലെ 7 വരെയുള്ള പ്രാഥമികവിവരമനുസരിച്ച് വാക്സിന് ഡോസുകള്‍ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നല്‍കിയിട്ടുള്ളത്:
ആരോഗ്യപ്രവര്‍ത്തകര്‍
ഒന്നാം ഡോസ് 1,04,01,503
രണ്ടാം ഡോസ് 99,66,035
കരുതല്‍ ഡോസ് 41,68,019
മുന്നണിപ്പോരാളികള്‍
ഒന്നാം ഡോസ് 1,84,09,384
രണ്ടാം ഡോസ് 1,74,40,209
കരുതല്‍ ഡോസ് 61,99,347
15-18 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 5,47,63,188
രണ്ടാം ഡോസ് 2,73,46,818
18-44 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 55,16,99,378
രണ്ടാം ഡോസ് 44,36,01,848
45-59 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 20,22,56,014
രണ്ടാം ഡോസ് 18,00,16,293
60നുമേല്‍ പ്രായമുള്ളവര്‍
ഒന്നാം ഡോസ് 12,63,96,009
രണ്ടാം ഡോസ് 11,21,33,974
കരുതല്‍ ഡോസ് 96,10,110
കരുതല്‍ ഡോസ് 1,99,77,476
ആകെ 1,77,44,08,129
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 20,439 പേര് സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,22,90,921ആയി. ദേശീയ രോഗമുക്തി നിരക്ക് 98.54% ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 10,273 പേര്‍ക്കാണ്.
നിലവില്‍ 1,11,472 പേരാണ് ചികിത്സയിലുള്ളത്. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.26ശതമാനമാണ്. രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,22,204 പരിശോധനകള്‍ നടത്തി. ആകെ 76.67 കോടിയിലേറെ (76,67,57,518) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്. രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 1.26 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.00 ശതമാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: