കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ ഓപ്പറേഷന് ഗംഗ വഴി ഉക്രൈനില്‍ നിന്നും ഇന്ത്യയിലെത്തിയ മലയാളി വിദ്യാർത്ഥികളുടെ ആദ്യ സംഘം കൊച്ചിയിലെത്തി. നേരത്തെ ദൽഹിയിൽ എത്തിയ ആദ്യ സംഘമാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്.
11 മലയാളികളാണ് സംഘത്തിലുള്ളത്. ഉക്രൈനിൽ നിന്നും തിരിച്ച 4 മലയാളി വിദ്യാർത്ഥികൾ കരിപ്പൂർ വിമാന താവളത്തില്‍ ഇറങ്ങി. ഇതുവരെ മൂന്ന് വിമാനങ്ങളിലുമായി 82 മലയാളികൾ ഇന്ത്യയില്‍ എത്തിയിട്ടുണ്ട്. ഇവരും വരും ദിവസങ്ങളില്‍ കേരളത്തിലെത്തും.
കേന്ദ്ര സർക്കാരും ഇന്ത്യന്‍ എംബസിയും മടങ്ങിയെത്താന്‍ ഏറെ സഹായിച്ചുവെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ഇനി രണ്ട് വിമാന സർവ്വീസുകൾ കൂടി വൈകാതെ കൊച്ചിയിലേക്കെത്തും. റൊമേനിയൻ അതിർത്തിയിൽ നിരവധി വിദ്യാർത്ഥികൾ കുടുങ്ങിക്കിടപ്പുണ്ടെന്നും അവരേയും രക്ഷിക്കണമെന്നും വിദ്യാർത്ഥികൾ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: