ധരംശാല: ശ്രീലങ്കക്കെതിരായ ടി 20 പരമ്പര ഇന്ത്യക്ക്. രണ്ടാം മത്സരത്തില്‍ ഏഴു വിക്കറ്റിന് ശ്രീലങ്കയെ തോല്‍പ്പിച്ചതോടെ ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 2-0 ന് മുന്നിലെത്തി. 184 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു പിടിച്ച ഇന്ത്യ 17.1 ഓവറില്‍ മൂന്ന് വിക്കറ്റ്ിന് 186 റണ്‍സ് നേടി.
ശ്രേയസ് അ്യ്യര്‍ (74നോട്ടൗട്ട്), സഞ്ജു സാംസണ് (39) രവീന്ദ്ര ജഡേജ (45 നോട്ടൗട്ട്) എന്നിവരുടെ മികവിലാണ് ഇന്ത്യ വിജയം നേടിയത്.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത ഇരുപത് ഓവറില്‍ അഞ്ചു വിക്കറ്റിന് 183 റണ്‍സാണെടുത്തത്. നിസ്സാങ്ക 53 പന്തില്‍ 75 റണ്‍സ് നേടി. പതിനൊന്ന് ബൗണ്ടറികള്‍ ഉള്്െപ്പട്ട ഇന്നിങ്സ്. ക്യാപ്റ്റന്‍ ദാസുന്‍ ഷനക 19 പന്തില്‍ 47 റണ്‍സുമായി കീഴടങ്ങാതെ നിന്നു. രണ്ട് ഫോറും അഞ്ചു സിക്സറും പൊക്കി.
ടോസ് നഷ്ടപ്പെട്ട ബാ്റ്റ് ചെയ്ത ശ്രീലങ്കയ്ക്ക്് ഓപ്പണര്‍മാരായ നിസ്സാങ്കയും ഗുണതിലകയും ആദ്യ വിക്കറ്റില്‍ 67 റണ്‍സ് അടിച്ചെടുത്ത് മികച്ച തുടക്കം സമ്മാനിച്ചു. ഗുണതിലക 29 പന്തില്‍ നാലു ഫോറും രണ്ട് സിക്സറും സഹിതം 38 റണ്‍സ് നേടി. പിന്നീട് ശ്രീലങ്കയ്ക്ക് തുടരെത്തുടരെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. അസലങ്ക (2), കാമില്‍ മിശ്ര (1) , ദിനേശ് ചാണ്ടിമല്‍ (9) എന്നിവര്‍ അനായാസം കീഴടങ്ങി.
ആറാമനായി കളത്തിലിറങ്ങിയ ക്യാപ്റ്റന്‍ ദാസുന്‍ ഷനക നിസ്സാങ്കയ്ക്കൊപ്പം പൊരുതി നിന്നതോടെ ശ്രീലങ്കന്‍ സ്കോര്‍ ഉയര്‍ന്നു. അഞ്ചാം വിക്കറ്റില്‍ ഇവര്‍ 58 റണ്‍സ് കൂട്ടിച്ചേര്‍ത്തു. നിസ്സാങ്കയെ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെയാണ് ഈ കൂട്ടുകെട്ട്് തകര്‍ന്നത്.
പന്തെറിഞ്ഞ ഇന്ത്യയുടെ എല്ലാ ബൗളര്‍മാര്‍ക്കും വിക്കറ്റ് ലഭിച്ചു. ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഹര്‍ഷല്‍ പട്ടേല്‍, യുസ്വേന്ദ്ര ചഹല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: