കൊച്ചി: മലയാള സിനിമയിലെ റീലീസ് ദിവസങ്ങളിലുള്ള ഫാന്‍സ് ഷോകകള്‍ ഇനി അനുവദിക്കില്ലെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്. വര്‍ഗീയ വാദം, തൊഴുത്തില്‍ കുത്ത്, ഡീഗ്രേഡിങ് എന്നിവയാണ് ഫാന്‍സ് ഷോകളിലൂടെ നടക്കുന്നത്. ഇത്തരം ഷോകള്‍കൊണ്ട് മലയാള സിനിമ വ്യവസായത്തിന് ഒരു ഗുണവും ഉണ്ടാകില്ലെന്ന് ഫിയോക്ക് പ്രസിഡന്റ് വിജയകുമാര്‍ വ്യക്തമാക്കി. തിയേറ്ററുകളില്‍ പ്രേക്ഷകര്‍ വരാത്തതിന്റെ പ്രധാന കാരണം ഫാന്‍സ് ഷോകള്‍ക്ക് ശേഷം നല്കുന്ന മോശം പ്രതികരണമാണെന്ന് അദേഹം റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്കിയ ബൈറ്റില്‍ വ്യക്തമാക്കി.
മാര്‍ച്ച് 29ന് നടക്കുന്ന ജനറല്‍ ബോഡിയ്ക്ക് ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുകയെന്നും അദേഹം വ്യക്തമാക്കി. അടുത്തിടെ ഇറങ്ങിയ മോഹന്‍ലാല്‍ ചിത്രം ആറാട്ടിനെതിരെയും ഫാന്‍സ് ഷോയ്ക്ക് ശേഷം ഡീഗ്രേഡിങ്ങ് നടന്നിരുന്നു. സിനിമ കാണാത്തവര്‍ പോലും ഡീഗ്രേഡിങ്ങ് നടത്തുകയാണെന്ന് സംവിധായകന് ബി ഉണ്ണികൃഷ്ണന് തന്നെ തുറന്നടിക്കുകയും ചെയ്തിരുന്നു. എന്നാലും ഡീഗ്രേഡിങ്ങുകളെ അതിജീവിച്ച് ആറാട്ട് തിയറ്ററില്‍ നല്ല മുന്നേറ്റമാണ് കാഴച്ചവെയ്ക്കുന്നത്. ആദ്യ ദിനത്തില്‍ തന്നെ സിനിമയ്ക്ക് റെക്കോര്‍ഡ് കളക്ഷന്‍ നേടാനായിട്ടുണ്ട്.
കേരളത്തിലെ തിയറ്ററുകളില്‍ 50 ശതമാനം ആളുകള്‍ക്ക് മാത്രം പ്രവേശനാനുമതിയുള്ളപ്പോഴാണ് സിനിമയിക്ക് റെക്കോര്‍ഡ് കളക്ഷന്‍ നേടാന്‍ കഴിഞ്ഞത്. കേരളത്തില്‍ നിന്നു മാത്രം 3.50 കോടി ചിത്രം നേടിയെന്ന് പിങ്ക്വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തിന് പുറത്തു നിന്നുമായി 50 ലക്ഷത്തോളം രൂപ നേടിയതായും റിപ്പോര്‍ട്ടുണ്ട്. ആദ്യ ദിനത്തില്‍ ആകെ നാലുകോടിയാണ് ആറാട്ട് കളക്ട് ചെയ്തത്. വിനീത് ശ്രീനിവാസന്റെ ഹൃദയം നേടിയതിനെക്കാള്‍ ഉയര്‍ന്ന ഓപ്പണിംഗ് ആണ് ആറാട്ട് നേടിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: