ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാമുവേല്‍ ഹെന്റി സംവിധാനം ചെയ്ത ‘യെല്ലോ’ ഷോര്‍ട്ട് ഫിലിം യൂട്യൂബില്‍ റിലീസ് ചെയ്തു. സാമുവല്‍ ഹെന്റി സംവിധാനം ചെയ്ത യെല്ലോയില്‍ അഭിലാഷ് നന്ദകുമാര്‍, നസ്‌ലിന്‍ ജമീല സലീം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൊച്ചി പശ്ചാത്തലമാകുന്ന ചിത്രത്തില്‍ ഫോട്ടോഗ്രാഫറായ യുവാവിന്റെയും ആര്‍കിടെക്ട് ആയ യുവതിയുടെയും കൂടിക്കാഴ്ചയില്‍ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് യെല്ലോയുടെ ഇതിവൃത്തം.
തികച്ചും അപ്രതീക്ഷിതമായ സാഹചര്യത്തില്‍ ഭൂതകാലത്തില്‍ വേര്‍പിരിഞ്ഞ രണ്ടു പേര്‍ കണ്ടുവരികയും പിന്നീട് അവര്‍ തമ്മിലുള്ള സംഭാഷണവുമൊക്കെയാണ് കഥാപരിസരം. ഭൂരിഭാഗം ചിത്രം ഒരു സ്ഥലത്ത് നടക്കുന്നതാണെങ്കിലും മനോഹരമായ ലൊക്കേഷനും ക്രിയേറ്റീവായ ക്യാമറ വര്‍ക്കും കൊണ്ട് മികച്ച ഒരു അനുഭവം തന്നെ സമ്മാനിക്കുന്നുണ്ട്. ചിത്രത്തിലെ രണ്ടു കേന്ദ്ര കഥാപാത്രങ്ങളും വളരെ ശക്തിയേറിയ അഭിനയം തന്നെ കാഴ്ചവയ്‌ക്കുന്നുണ്ട്. ഒരു നിമിഷം പോലും കഥാപാത്രത്തില്‍ നിന്ന് വിട്ടുനില്‍ക്കാതെ പ്രേക്ഷകനെ ബോധ്യപ്പെടുത്തുന്ന രീതിയില്‍ അഭിനയിച്ച നസ്‌ലിനും അഭിലാഷും കയ്യടി അര്‍ഹിക്കുന്നുണ്ട്.
നര്‍മ്മത്തിനും പ്രണയത്തിനും പ്രാധാന്യമുള്ള ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നതും രചന നിര്‍വഹിചിരിക്കുന്നതും സംവിധായകന്‍ കൂടിയായ സാമുവല്‍ ഹെന്റിയാണ്. എഡിറ്റര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കാര്‍ത്തിക് സജീവ്, മ്യുസിക് ഡയറക്ടര്‍ ആരോമല്‍ ചേകവര്‍, സഹ എഴുത്തുകാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍സ് നെല്‍സണ്‍ ദേവസ്യ, കിരണ്‍ സി ശേഖര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ ഡൗണ്‍ ട്രോഡന്‍, ചീഫ് അസോസിയേറ്റ് ക്യാമറ മാത്യൂസ് ജോയ്, സ്റ്റില്‍സ് ദിയ ജോണ്‍, അസ്സോസിയേറ്റ് ക്യാമറ മാഹിര്‍ എം, ആര്‍ട്ട് ഡയറക്ടര്‍ ആദില്‍, സൗണ്ട് ഡിസൈന്‍ രാഹുല്‍ ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ യസീന്‍ നിസാദ്, മേക്കപ്പ് ഗ്രേസ് സക്കറിയ, കോസ്റ്റ്യൂം റസീന്‍, പോസ്റ്റര്‍ അജിപ്പാന്‍, പി ആര്‍ ഓ പി ശിവപ്രസാദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക