മുഹമ്മ: അധ്യാപകര്‍ അഞ്ചു ലക്ഷം രൂപ വായ്പയെടുത്ത് ശുചി മുറി നിര്‍മ്മിച്ചു വിദ്യാര്‍ഥികള്‍ക്ക് കരുതലേകി. മുഹമ്മ സിഎംഎസ് എല്‍പി സ്കൂള്‍ അധ്യാപകരാണ് വേറിട്ട മാതൃകാ പ്രവര്‍ത്തനം നടത്തിയത്. നിര്‍മ്മാണത്തിന് കരാര്‍ നല്‍കാതെ ആദ്യാവസാനം മേല്‍നോട്ടം പ്രധാനാധ്യാപിക ജോളി തോമസിന്റെ നേതൃത്വത്തില്‍ അധ്യാപകര്‍ തന്നെ ഏറ്റെടുക്കുകയും ചെയ്തു. എയ്ഡഡ് സ്കൂളുകള്‍ക്ക് ഇത്തരം ആവശ്യങ്ങള്‍ക്ക് ഫണ്ട് ലഭിക്കാത്ത സാഹചര്യത്തിലാണ് വായ്പയെടുക്കേണ്ടി വന്നത്.
ചേര്‍ത്തല താലൂക്ക് എയ്ഡഡ് പ്രൈമറി ടീച്ചേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്നുമാണ് വായ്പയെടുത്തത്. എട്ട് അധ്യാപകര്‍ ചേര്‍ന്ന് മാസംതോറും 11,000രൂപ വീതം തിരിച്ചടവ് തുടങ്ങി. 5വര്‍ഷമാണ് കാലാവധി. 640 കുട്ടികള്‍ പഠിക്കുന്ന ഇവിടെ പഴയ ശുചി മുറി പൊളിച്ചുമാറ്റിയാണ് പുതിയത് നിര്‍മ്മിച്ചത്. പ്രധാനാധ്യാപിക ജോളി തോമസ് ശുചി മുറി ഉദ്ഘാടനം ചെയ്തു. സീനിയര്‍ അസിസ്റ്റന്റ് സിസി മാത്യു, സ്റ്റാഫ് സെക്രട്ടറി എം വൈ അന്നമ്മ, പി ടി എ പ്രസിഡന്റ് കെ എസ് ലാലിച്ചന്‍ എന്നിവര്‍ സംസാരിച്ചു.
അധ്യാപകര്‍ വായ്പയെടുത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് സ്കൂളില്‍ സ്റ്റേജ് നിര്‍മ്മിച്ചിരുന്നു. കുട്ടികള്‍ ഇല്ലാതെ അടച്ചു പൂട്ടലിനെ അഭിമുഖീകരിച്ച സ്കൂളാണിത്. ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി 50ഓളം പുരസ്കാരങ്ങള്‍ സ്കൂളിന് ലഭിച്ചു.
ചിത്രം മുഹമ്മ സിഎംഎസ് എല്‍ പി സ്കൂളില്‍ അധ്യാപകര്‍ വായ്പയെടുത്തു കുട്ടികള്‍ക്കായി നിര്‍മ്മിച്ച ശുചി മുറി പ്രധാനാധ്യാപിക ജോളി തോമസ് ഉദ്ഘാടനം ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: