വാസ്കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പ്ലേ ഓഫ് ലക്ഷ്യമിട്ട്് മഞ്ഞപ്പട നാളെ നിര്‍ണായക മത്സരത്തില്‍ ചെന്നൈയിന് എഫ്സിയെ എതിരിടും. തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ രാത്രി 7.30 ന് കളി തുടങ്ങും. സ്റ്റാര്‍ സ്പോര്‍ട്സില്‍ തത്സമയം കാണാം.
പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ കേരള ബ്ലാസ്റ്റേഴ്സിന് വിജയം അനിവാര്യമാണ്. പതിനേഴ് മത്സരങ്ങളില്‍ ഇരുപത്തിയേഴ് പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്താണ്. അതേസമയം, ചെന്നൈയിന് പതിനെട്ട്് മത്സരങ്ങളില്‍ ഇരുപത് പോയിന്റുമായി എട്ടാം സ്ഥാനത്ത് നില്ക്കുന്നു. അവരുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചുകഴിഞ്ഞു.
ആദ്യ റൗണ്ടില്‍ ചെന്നൈയിന് എഫ്സിയും കേരള ബ്ലാസ്റ്റേഴ്സും ഏറ്റുമുട്ടിയപ്പോള്‍ വിജയം മഞ്ഞപ്പടയ്ക്കൊപ്പം നിന്നു. ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് അന്ന്് ബ്ലാസ്റ്റേഴ്സ് വിജയിച്ചത്. എന്നാല്‍ കളിക്കാര്‍ക്ക് കൊവിഡ് ബാധിച്ച ബ്ലാസ്റ്റേഴ്സ് ഇതുവരെ പഴയ ഫോമിലേക്കുയര്‍ന്നിട്ടില്ല. കൊവിഡിനുശേഷം ആറു മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്സ് മൂന്ന്് മത്സരങ്ങളിലും തോറ്റു. ഒരു മത്സരം സമനിലയായി. രണ്ട് മത്സരങ്ങളില്‍ വിജയവും സ്വന്തമാക്കി.
അവസാന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് എടികെ മോഹന്‍ ബഗാനുമായി സമനില പിടിച്ചു. ചെന്നൈയിന് അവസാനം കളിച്ച ആറു മത്സരങ്ങളിലും വിജയം നേടാനായില്ല. നാലു മത്സരങ്ങളിലും തോറ്റു. രണ്ട് മത്സരങ്ങള്‍ സമനിലയായി. ഇനി അവര്‍ക്ക് ആദ്യ നാലിലെത്താനാകില്ല. എന്നാല്‍ ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കാന്‍ കഴിയും.
ഐഎസ്എല്ലിന്റെ ചരിത്രത്തില്‍ ബ്ലാസ്റ്റേഴ്സിന് ചെന്നൈയിന് എതിരെ മികച്ച റിക്കാര്‍ഡാണുള്ളത്. ഇതുവരെ ഈ ടീമുകള്‍ പതിനേഴ് തവണ ഏറ്റുമുട്ടി. ഇതില്‍ ആറു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് വിജയക്കൊടി നാട്ടി. അതേസമയം, ചെന്നൈയിന് ജയിക്കാനായത് നാലു മത്സരങ്ങളില്‍ മാത്രം. ഏഴു മത്സരങ്ങള്‍ സമനിലയായി.
ചെന്നൈയിനെ വീഴ്ത്തിയാല്‍ മഞ്ഞപ്പടയ്്ക്ക് പ്ലേ ഓഫ് പ്രതീക്ഷ കാക്കാം. മാര്‍ച്ച് രണ്ടിന് അടുത്ത മത്സരത്തില്‍ മുംബൈ സിറ്റിയെ വീഴ്ത്തിയാല്‍ ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് ഉറപ്പാകും. 2016 നു ശേഷം ബ്ലാസ്റ്റേഴ്സ് ഇതുവരെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പ്ലേ ഓഫില്‍ കടന്നട്ടില്ല. അവസാന ലീഗ് മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് മാര്‍ച്ച്് ആറിന് എഫ്സി ഗോവയെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: