Categories: Mollywood

‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്’ വയനാട്ടില്‍; ഷൂട്ടിങ് തുടങ്ങി

ലിറ്റില്‍ ബിഗ്ഗ് ഫിലിംസ് എന്നി ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ സംവിധാനംഅഭിനവ് സുന്ദര്‍ നായിക് നിര്‍വഹിക്കുന്നു.

Published by

വിനീത് ശ്രീനിവാസന്‍, സുരാജ് വെഞ്ഞാറമൂട്, അര്‍ഷാ ബൈജു, റിയ സൈറ, താര അമല ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അഭിനവ് സുന്ദര്‍ നായിക് സംവിധാനം ചെയ്യുന്ന ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് ‘വയനാട്ടില്‍ ചിത്രീകരണം ആരംഭിച്ചു.

സുധി കോപ്പ, സുധീഷ്, ജഗദീഷ്, ശ്രീജിത്ത് രവി, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, പ്രേം പ്രകാശ്, ജോര്‍ജ്ജ് കോര, അല്‍ത്താഫ് സലീം, ജിഷ്ണു മോഹന്‍, സുധീര്‍ പറവൂര്‍, വിജയന്‍ കാരന്തൂര്‍, ശ്രീജിത്ത് സഹ്യ, അഷ്‌ലി, ആശ മഠത്തില്‍, ശ്രീലക്ഷ്മി, നിമിഷ മോഹന്‍, ഭാവന ബാബു തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

ജോയ് മൂവി പ്രൊഡക്ഷന്‍സ്, ലിറ്റില്‍ ബിഗ്ഗ് ഫിലിംസ് എന്നി ബാനറില്‍ ഡോക്ടര്‍ അജിത് ജോയി,സുവിന്‍ കെ. വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍ നിര്‍വ്വഹിക്കുന്നു.

വിമല്‍ ഗോപാലകൃഷ്ണന്‍, അഭിനവ് സുന്ദര്‍ നായിക് എന്നിവര്‍ ചേര്‍ന്ന് കഥ, തിരക്കഥ സംഭാഷണമെഴുതുന്നു. സംഗീതം- സച്ചിന്‍ വാര്യര്‍, എഡിറ്റര്‍- നിധിന്‍ രാജ് അരോള്‍, അഭിനവ് സുന്ദര്‍ നായിക്. ലൈന്‍ പ്രൊഡ്യൂസര്‍- വിനീത് പുല്ലൂടന്‍, എല്‍ദോ ജോണ്‍, വിഎഫ്എക്സ്- എക്സല്‍ മീഡിയ, ഡിഐ- ശ്രിക് വാര്യര്‍, അസോസിയേറ്റ് ക്യാമറമാന്‍- സുമേഷ് മോഹന്‍, പിആര്‍ഒ- എ.എസ്. ദിനേശ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by