ന്യൂദല്‍ഹി: ഉക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ച് നാട്ടിലെത്തിക്കുവാന്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍ നാളെ റൊമാനിയയിലേും ഹംഗറിയിലേക്കും പുറപ്പെടും. വ്യോമസേനാ വിമാനങ്ങള്‍ ആവശ്യമെങ്കില്‍ ഉപയോഗിക്കും. നാല് രാജ്യങ്ങളുടെ സഹകരണത്തോടെ ആദ്യഘട്ടം 1000 വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കാനാണ് ശ്രമിക്കുന്നത്. ഇന്ത്യന്‍ രക്ഷാസംഘം ചോപ്പ് സഹണോയിലും ചെര്‍വിവ്സികിലും എത്തും. വിദ്യാര്‍ത്ഥികളോട് പാസ്പോര്‍ട്ട്കൈയില്‍ കരുതാനും, ഇന്ത്യന്‍ പതാക വാഹനങ്ങളില്‍ പതിക്കാനും നിര്‍ദേശം നല്കി. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ചില അതിര്‍ത്തി പോസ്റ്റുകളില്‍ എത്തി.
വ്യോമമേഖല അടച്ച സാഹചര്യത്തില്‍ പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ രാജ്യങ്ങള്‍ വഴി ഇവരെ തിരികെ കൊണ്ടുവരാനാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്. ഇതിനുള്ള രജിസ്ട്രേഷന് ഇന്ത്യ തുടങ്ങിക്കഴിഞ്ഞു. പോളണ്ട്, സ്ലൊവാക്യ, ഹംഗറി, റൊമാനിയ എന്നീ അതിര്‍ത്തികള്‍ റോഡ് മാര്‍ഗം കടന്ന് എത്തുന്നവരെ അവിടെ നിന്ന് വ്യോമമാര്‍ഗം മടക്കിക്കൊണ്ടുവരും.പോളണ്ടിലെ ഇന്ത്യന്‍ എംബസി യുക്രെയ്ന് അതിര്‍ത്തിയായ ലിവിവില്‍ ക്യാംപ് തുടങ്ങും. പോളണ്ട് വഴി നാട്ടിലേക്ക് തിരിക്കാന്‍ ഓഫിസുമായി ബന്ധപ്പെടണം. ഇതിനായുള്ള നമ്പറും മെയില്‍ ഐഡിയും പ്രസിദ്ധീകരിച്ചു. രക്ഷാദൗത്യവുമായി നാളെ പുലര്‍ച്ചെ എയര്‍ ഇന്ത്യയുടെ രണ്ടു വിമാനങ്ങള്‍ പുറപ്പെടും.
നാലു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാരുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ സംസാരിച്ചു. എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ തയ്യാറാക്കി നിറുത്തിയിട്ടുണ്ട്. നാളെ റൊമാനിയയിലെ ബുക്കാറസ്റ്റിലേക്കും ഹംഗറിയിലെ ബുഡാപെസ്ററിലേക്കും വിമാനം അയക്കാനാണ് സാധ്യത. ഫ്ളൈ ദുബായ് ഉള്‍പ്പടെ മറ്റു രാജ്യങ്ങളുടെ സര്‍വ്വീസുകളും മടക്കത്തിനായി ഉപയോഗിക്കാനാവുമോ എന്നും പരിശോധിക്കുന്നുണ്ട്, പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ നിന്ന് അകലെയുള്ളവരുടെ യാത്രയ്ക്കായി എംബസിയുടെ അറിയിപ്പിന് കാത്തിരിക്കാനാണ് നിലവില്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: