തിരുവനന്തപുരം : മേയര്‍ ആര്യാ രാജേന്ദ്രന്റെ പേഴ്സണല്‍ അസിസ്റ്റന്റായിരുന്ന ഉദ്യോഗസ്ഥന് സ്ഥാനമൊഴിഞ്ഞു. ഒരു വര്‍ഷത്തെ ഡെപ്യൂട്ടേഷന് കാലാവധി അവസാനിച്ചെങ്കിലും പുതുക്കാതെ മാതൃവകുപ്പിലേക്ക് മടങ്ങുകയായിരുന്നു. മേയറുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ചുമതല ഒഴിയുന്നതെന്നാണ് സൂചന.
ഗസറ്റഡ് ഓഫീസര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു ആര്യ രാജേന്ദ്രന്റെ പേഴ്സണല്‍ അസിസ്റ്റന്റ്. നികുതി തട്ടിപ്പ് ആരോപണത്തില്‍ കോര്പ്പറേഷന് ആസ്ഥാനത്ത് പ്രതിപക്ഷ കക്ഷികളുടെ സമരം നടക്കുന്നതിനിടെ പിഎ വിനോദയാത്ര പോയെന്ന കാരണം പറഞ്ഞ് ഇദ്ദേഹത്തെ മാറ്റാന്‍ മേയര്‍ മുമ്പ് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ സര്‍ക്കാര്‍ ഇതിന് വഴങ്ങിയില്ല. ഉദ്യോഗസ്ഥന് അംഗമായുള്ള ഇടതുപക്ഷ സംഘടനയും ഇതിനെതിരേ രംഗത്തെത്തി. തുടര്‍ന്നുണ്ടായ ആഭിപ്രായ വ്യത്യാസങ്ങള്‍ മൂലം മേയറിന്റെ പിഎ സ്ഥാനത്ത് തുടരാന്‍ ഇദ്ദേഹം വിസമ്മതിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: