ബെംഗളൂരു: കര്‍ണ്ണാടകയിലെ ബജ്രംഗ്ദള് പ്രവര്ത്തകന് ഹര്‍ഷയുടെ കൊലപാതകത്തില്‍ രണ്ട് പേര് കൂടി അറസ്റ്റിലായതായി ആഭ്യന്തരമന്ത്രി അഗാര ജ്ഞാനേന്ദ്ര വെളിപ്പെടുത്തി.
പുതുതായി അറസ്റ്റ് ചെയ്യപ്പെട്ടവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. നേരത്തെ ഖാസിഫ് (കാസിഫ്), സയ്യിദ് നദീം, മുജാഹിദ്, റിഹാന് എന്ന ഖാസി, അഫാന്, ആസിഫ് എന്നീ ആറ് പേര് അറസ്റ്റിലായിരുന്നു. ഖാസിഫിനെതിരെ 10 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കര്‍ണ്ണാടക പൊലീസ് നേരത്തെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെന്ന് സംശയിക്കുന്ന 12പരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തിരുന്നു.
കൊലപാതകം പ്രധാനമായും അറസ്റ്റ് ചെയ്ത സയ്യിദ് നദീമും ഖാസിഫും മറ്റൊരാളം ബെംഗളൂരുവില്‍ നിന്നാണ് ഫിബ്രവരി 21ന് അറസ്റ്റിലായത്. മറ്റ് മൂന്ന് പേര് ഡിസംബര്‍ 22നും പിടിയിലായി.
സാക്ഷികളായ ചിലര്‍ പറയുന്നത് ശിവമൊഗ്ഗയില്‍ ബൈക്കില്‍ പോവുകയായിരുന്ന ബജ്രംഗ്ദള് പ്രവര്‍ത്തകനായ ഹര്‍ഷയെ കാറില്‍ പിന്തുടര്‍ന്ന അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നതാണ്. കാന്റീനില്‍ ചായകുടിക്കുകയായിരുന്ന ഹര്‍ഷയെ താനും മറ്റ് നാല് പേരും ചേര്‍ന്ന് കാറിലെത്തി ഹര്‍ഷയെ കൊലപ്പെടുത്തുകയായിരുന്നു എന്ന് ചോദ്യം ചെയ്യലില്‍ ഖാസിഫ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. മുര്ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ച് ഹര്‍ഷയെ വധിച്ച ശേഷം അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: