ചണ്ഡീഗഡ്: ശ്രീകൃഷ്ണ ഭഗവാന്റെ അശഌല ചിത്രം പ്രചരിപ്പിക്കുന്നത് സാമൂഹ്യ ദ്രോഹമാണെന്നും അങ്ങനെ ചെയ്തയാള്‍ക്കെതിരായ കേസ് റദ്ദാക്കാനാവില്ലെന്നും പഞ്ചാബ് ഹരിയാന ഹൈക്കോടതി. ഇത്തരം ചിത്രങ്ങള്‍ പൊതുതാത്പര്യത്തെ പ്രതികൂലമായി ബാധിക്കുന്നതാണെന്നും ജസ്റ്റിസ് ഗുരുപ്രീത് സിങ് പുരി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ഭഗവാന്റെ ചിത്രങ്ങള്‍ വികലമാക്കി പ്രചരിപ്പിച്ച ഹരിയാന സ്വദേശിയായ നാനു കുമാറിനെതിരെ കേസെടുത്തിരുന്നു. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.
ജന്മാഷ്ടമി നാളില്‍ കോടിക്കണക്കിന് ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയത് പൊറുക്കാന്‍ സാധിക്കില്ല. സംഭവം പഞ്ചായത്ത് തലത്തില്‍ ഒത്തുതീര്‍പ്പാക്കിയിരുന്നുവെന്നും അതിനാല്‍ കേസ് അവസാനിപ്പിക്കണമെന്നുമുള്ള നാനു കുമാറിന്റെ ആവശ്യം ഹൈക്കോടതി തള്ളി. ഇയാളുടെ നടപടി സമൂഹത്തിനെതിരായ കുറ്റമാണെന്നും ഒരു വ്യക്തിയെ മാത്രം ബാധിക്കുന്നതല്ല എന്നും കോടതി നിരീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: