കീവ്: റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന് യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ ഉക്രൈനില്‍ പട്ടാള നിയമം പ്രഖ്യാപിച്ചു. ഇനി മുതല്‍ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഉള്‍പ്പെട ഏര്‍പ്പെടുത്താന്‍ സേനയ്ക്ക് സാധിക്കും.
ഉക്രൈന് പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്കി ആണ് രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ച് ജനങ്ങളെ അറിയിച്ചത്. ടെലിവിഷനിലൂടെയായിരുന്നു പ്രഖ്യാപനം . ‘ഇന്ന്, പ്രസിഡന്റ് പുടിന് ഡോണ്‍ബാസില്‍ സൈനിക ഓപ്പറേഷന് പ്രഖ്യാപിച്ചു. റഷ്യ നമ്മുടെ സൈനിക ക്യാംപുകളും അതിര്‍ത്തികള്‍ക്കും നേരെ ആക്രമണം നടത്തി. ഉക്രൈനിലെ പല നഗരങ്ങളിലും സ്ഫോടനങ്ങള്‍ നടന്നു. അതിനാല്‍ പട്ടാള നിയമം ഏര്‍പ്പെടുത്തു. ഒരു മിനിറ്റ് മുമ്പ്, ഞാന്‍ പ്രസിഡന്റ് ബൈഡനുമായി ഒരു സംഭാഷണം നടത്തി.അമേരിക്ക ഇതിനകം അന്താരാഷ്ട്ര പിന്തുണ സമാഹരിക്കാന്‍ തുടങ്ങി. ജനങ്ങള്‍ ശാന്തമായി ഇരിക്കുക. പരമാവധി വീട്ടിലിരിക്കുക. സൈന്യം നിങ്ങളെ സുരക്ഷിതരാക്കാന്‍ പരമാമധി ശ്രമിക്കുകയാണെന്ന് സെലെന്‍സ്കി പറഞ്ഞു.
അതേസമയം, കീവ് ഉള്‍പ്പെടെ ഉക്രൈന് നഗരങ്ങളില്‍ വലിയ സ്ഫോടനങ്ങള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഷെല്ലാക്രമണവും ശക്തമാണെന്ന് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: