പത്തനംതിട്ട: എട്ടു വയസുകാരനെ ക്രൂരമായ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മുസ്ലിം പള്ളിയിലെ ഉസ്താദിനെ കൂടല്‍ പൊലീസ് അറസ്റ്റ് ചെയ്തു. മുറിഞ്ഞകല്‍ മുസ്ലിം പള്ളിയിലെ ഉസ്താദായ കലഞ്ഞൂര്‍ ഇടത്തറ സക്കീനത്തു മന്‍സിലില്‍ അബ്ദുല്‍ സമദി(40)നെയാണ് കൂടല്‍ എസ്എച്ച്ഒ ജി. പുഷ്പകുമാര്‍ അറസ്റ്റ് ചെയ്തത്. പോക്സോ ആക്ട് പ്രകാരം കേസെടുത്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മദ്രസയില്‍ പഠിക്കാന്‍ ചെല്ലുമ്പോഴായിരുന്നു പീഡനം. കഴിഞ്ഞ നവംബര്‍ മുതല്‍ ഇയാള്‍ ഒന്നിലധികം തവണ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു.
ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കൂടല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കുട്ടിയെ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്നാണ് കുട്ടി തനിക്ക് നേരിട്ട പീഡനം ഡോക്റ്ററെ അറിയിച്ചത്. ഡോക്ടര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: