കൊച്ചി : കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചത് ശരിയാണെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച്. സംസ്ഥാന സര്‍ക്കാരിന് ആശ്വസമാകുന്നതാണ് വിധി. നേരത്തെ സിംഗിള്‍ ബെഞ്ച് വിധി അംഗീകരിച്ചിരുന്നു. ഇതിനെതിരെ അപ്പീല്‍ നല്‍കിയെങ്കിലും ഡിവിഷന് ബെഞ്ചും അത് അംഗീകരിച്ചത്.
ചീഫ് ജസ്റ്റിസ് എസ്.മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. നിയമപരമായി സാധുതയുള്ള നിയമനാണ് ഡോ. ഗോപിനാഥിന്റേത്. അഡ്വക്കേറ്റ് ജനറലും സര്‍ക്കാരും നല്കിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിസിയെ നിയമിച്ചിരിക്കുന്നതെന്ന് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഇതോടെ ഇനി ഈ ഉത്തരവ് ചോദ്യം ചെയ്യണമെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കണം.
ഏറ്റവും പ്രധാനപ്പെട്ട നിയമപ്രശ്നമായി കോടതി പരിഗണിച്ചത് ആദ്യ നിയമനവും പുനര്‍ നിയമനവും സംബന്ധിച്ചുള്ള നിയമപരമായ കാര്യങ്ങളാണ്. ആദ്യ നിയമനത്തിലാണ് പ്രായപരിധി അടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കേണ്ടത്. സെര്‍ച്ച് കമ്മറ്റി അടക്കമുള്ള കാര്യങ്ങള്‍ വേണ്ടത് ആദ്യ നിയമനത്തിലാണ്. പുനര്‍ നിയമനത്തിലും ഇതേ മാനദണ്ഡങ്ങള്‍ പിന്തുടരണമെന്നാണ് ഹര്‍ജിക്കാരുടെ വാദം. ഇതാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് നിരാകരിച്ചത്.
അതേസമയം ഹര്‍ജി കോടതിയിലിരിക്കെ കണ്ണൂര്‍ വിസി നിയമനവുമായി ബന്ധപ്പെട്ട് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു. എന്നാല്‍ ചാന്‍സലര്‍ കോടതിയില്‍ പറഞ്ഞത് മാത്രം ഡിവിഷന് ബെഞ്ച് മുഖവിലയ്ക്കെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: