ശ്രീനഗര്‍: കശ്മീരില്‍ കനത്ത മഞ്ഞുവീഴ്ച്ച . സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജമ്മുകശ്മീര്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്മെന്റ് ശ്രീനഗറില്‍ കണ്ട്രോള് റൂം തുറന്നു. കഴിഞ്ഞ ദിവസം കനത്ത മഞ്ഞുവീഴ്ച്ചയും മഴയുമായിരുന്നു ശ്രീനഗറില്‍ ഉണ്ടായത്.
കനത്ത മഞ്ഞുവീഴ്ച വിമാന ഗതാഗതത്തെ ബാധിക്കുന്നു. ശ്രീനഗര്‍ വിമാനത്താവളം താല്‍ക്കാലികമായി അടച്ചതായി വിമാനതാവള അധികൃതര്‍ അറിയിച്ചു. ശ്രീനഗറിലേക്കും പുറത്തേയ്ക്കുമുള്ള വിമാന ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തി വെച്ചതായി വ്യോമഗതാഗത വകുപ്പ് അറിയിച്ചു. കനത്ത മൂടല്‍മഞ്ഞ് കാരണം 400 മീറ്റര്‍ ദൂരത്തോളം മാത്രമേ കാഴ്ച ലഭിക്കുന്നുള്ളു എന്നതാണ് അവസ്ഥ.
ഇന്നലത്തെ പോലെ ഇന്നും ഇതേ സാഹചര്യം തുടരുമെന്നാണ് മുന്നറിയിപ്പ്. ചൊവ്വാഴ്ച്ച പുലര്‍ച്ചെയോടെ ശ്രീനഗറിലും സമീപ പ്രദേശങ്ങളിലും നേരിയ രീതിയില്‍ മഞ്ഞു വീഴ്ച്ചയുമുണ്ടായി. ഇതേസമയം, വടക്കന്‍ കാശ്മീരിലും തെക്കന്‍ കാശ്മീരിലും കനത്ത രീതിയില്‍ മഞ്ഞുവീഴ്ച്ചയുണ്ടായി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അനുസരിച്ച്, ഫെബ്രുവരി 22, 23 ദിവസങ്ങളില്‍ കശ്മീരില്‍ വ്യാപകമായി നേരിയതോ മിതമായതോ ആയ മഴയും മഞ്ഞും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനു ശേഷമുള്ള പത്ത് ദിവസം മഞ്ഞുവീഴ്ച്ചയോ മഴയോ ഉണ്ടാകില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.മഞ്ഞുവീഴ്ച്ചയെ തുടര്‍ന്ന് ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി കശ്മീര്‍ സര്‍വകലാശാല അറിയിച്ചു. ഗുല്‍മാര്‍ഗ്, ഷോപ്പിയാന്‍, ദ്രാസ്, സോനാമാര്‍ഗ്, തന്‍മാര്‍ഗ്, കുപ്വാരയിലെ മുകള്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മഞ്ഞുവീഴ്ചയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: