കോട്ടയം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തുടര്‍ച്ചയായ രണ്ട് വര്‍ഷം നിര്‍ത്തിവെച്ചിരുന്നു തിരുനക്കര പകല്‍പൂരം ഈ വര്‍ഷം വീണ്ടും തിരിച്ചെത്തുന്നു.നിയന്ത്രണങ്ങള്‍ക്ക് ഇളവ് വന്നതോടെയാണ് പൂരം നടത്താന്‍ തീരുമാനിച്ചത്.മാര്‍ച്ച് 15ന് വൈകിട്ട് ഏഴിന് കൊടിയേറ്റ്. തന്ത്രി താഴമണ്‍ മഠം കണ്ഠരര് മോഹനരാണ് കൊടിയേറ്റുന്നത്.
പളളിവേട്ട ദിവസമായ 23നാണ് പകല്‍പൂരം. 24ന് ആറാട്ട്. ബാഹുബലി സിനിമയിലൂടെ പ്രശസ്തനായ ആന ചിറയ്ക്കല്‍ കാളിദാസന് ഉള്‍പ്പെടെ പ്രമുഖഗജവീരന്മാരെല്ലാം അണിനിരക്കും. പൂരത്തിന് ചലച്ചിത്രതാരം ജയറാമിന്റെ നേതൃത്യത്തില്‍111 കലകാരന്മാരുടെ പഞ്ചാരിമേളം ഉണ്ടാകും. 25ന് രാവിലെ 9.30ന് പൂരത്തിന്റെ ലോഗോ പ്രകാശനം മന്ത്രി വി.എന്‍ വാസവന് നിര്‍വ്വഹിക്കും, ദേവസ്വംബോര്‍ഡ് അംഗം പി.എം തങ്കപ്പന് ദീപം തെളിയിക്കും.ജോസ്കോ ഗ്രൂപ്പ് സീനിയര്‍വൈസ് പ്രസിഡന്റ് ബാബു എം.ഫിലിപ്പ് ലോഗോ ഏറ്റ് വാങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: