റോം: ഇറ്റലിക്കാരുടെ ഫുട്ബോള്‍ ഭ്രാന്തിനെക്കുറിച്ച് ലോകത്ത് എല്ലാവര്ക്കും അറിയം അതിനെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ല. ഗിയാന്‍ലൂഗി ബഫോണ്‍, ജിയാന്നി റിവേയറ തുടങ്ങി നിരവധി ഇറ്റാലിയന്‍ താരങ്ങള്‍ അവരുടെ കളിവുകള് ലോകത്തിന് കാഴ്ചവച്ചു. ഇപ്പോള്‍ അവരുടെ നാട്ടില്‍ നിന്ന് കന്യാസ്ത്രീകള്‍ ഫുട്ബോള്‍ കളിക്കുന്ന വീഡിയോ ആണ് വൈറല്‍ ആകുന്നത്.
തിരുവസ്ത്രമണിഞ്ഞ നാല് കന്യാസ്ത്രീകള്‍ ഫുട്ബോള്‍ കളിക്കുന്നതാണ് കായിക ലോകത്ത് ഒരുപോലെ ചര്‍ച്ചയാവുന്നത്. ടര്‍ഫില്‍ ഫുട്ബോള്‍ കളിക്കുന്നതും പന്തിന് പിന്നാലെ ഓടുന്നതും ഗോളടിച്ച ശേഷമുള്ള അവരുടെ ആഘോഷങ്ങളുമാണ് വീഡിയോയിലുള്ളത്. 14 സെക്കന്റ് ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. ഇറ്റാലിയന്‍ ഫുട്ബോള്‍ ടി.വി എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നുമാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്.
നിരവധി ആരാധകരാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഈ സീസണിലെ ഫോം അനുസരിച്ച് ഇവരില്‍ നിന്നും ഒന്നുരണ്ട് സ്കില്ലുകള്‍ പഠിക്കേണ്ടതാണെന്നും കമെന്റുണ്ട.് മറ്റൊരു ആരാധകന് ജര്‍മന്‍ ഫുട്ബോള്‍ ലീഗായ ബുണ്ടസ് ലീഗയുമായി താരതമ്യം ചെയ്താണ് വീഡിയോയെ വരവേറ്റത്. ‘നണ്‍സ് ലീഗയിലെ ഏറ്റവും മികച്ച ടീമുമായി അവര്‍ കരാറിലെത്തി’ എന്നായിരുന്നു അയാളുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: