കാഞ്ഞാണി: ഒറ്റ പ്രസവത്തിൽ ജനിച്ച അഞ്ച് ആട്ടിൻ കുട്ടികൾ കൗതുക കാഴ്ചയായി. മുറ്റിച്ചൂർ പടിയം കണിച്ചിയിൽ രാഖി പ്രദീപിന്റെ വീട്ടിലാണ് മലബാറി ഇനത്തിലുള്ള ഈ ആട്ടിൻകുട്ടികൾ. ആട്ടിൻകുട്ടികളുടെ സംരക്ഷണം വീട്ടമ്മയും കർഷകയുമായ രാഖിയുടെ മേൽനോട്ടത്തിലാണ്. പശു, ആട്, കോഴി, മീൻ എന്നിവയെ വീട്ടിൽ വളർത്തുന്ന രാഖി അന്തിക്കാട് പഞ്ചായത്തിന്റെ സമ്മിശ്ര കൃഷിയിൽ മികച്ച കർഷകക്കുള്ള അവാർഡ് നേടിയിട്ടുണ്ട്.

പ്രതികരിക്കാൻ ഇവിടെ എഴുതുക: