ന്യൂദല്‍ഹി: ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം ഇസ്ലാമിക രാജ്യത്തിലേക്കുള്ള ആദ്യ പടിയാണെന്ന് സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷക സുബുഹി ഖാന്. യൂണിഫോമും ഡ്രസ് കോഡും നിര്‍ബന്ധമാക്കിയ കര്‍ണാടക വിദ്യാഭ്യാസ നിയമം 1983ല്‍ നിലവില്‍ വന്നതാണ്. പതിറ്റാണ്ടുകളായി ആര്‍ക്കും ഒരു പ്രശ്നവും ഇല്ലായിരുന്നു. ഒരു ദിവസം പൊടുന്നനെ ചില പെണ്‍കുട്ടികള്‍ക്ക് ഹിജാബ് ധരിക്കണം. ഇഷ്ടമുള്ള മതം പ്രചരിപ്പിക്കാനും വിശ്വസിക്കാനും ഭരണഘടനയുടെ 25-ാം വകുപ്പ് നമുക്ക് അവകാശം തരുന്നുണ്ട്. പക്ഷെ ആ അവകാശം പരമമല്ല. അങ്ങനെയെങ്കില്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയിലും ജാമിയ മിലിയയിലും മുസ്ലീം അല്ലാത്ത കുട്ടികളെ ഷെര്‍വാണിയും സല്‍വാര്‍ കമ്മീസും ധരിക്കാന്‍ എന്തിന് നിര്‍ബന്ധിക്കണം. ഇതാണ് ഇസ്ലാമിസ്റ്റുകളുടെ ഇരട്ടത്താപ്പെന്ന് സുബുഹി ഖാന് ഒരു അഭിമുഖത്തില്‍ തുറന്നടിച്ചു.
വെള്ളിയാഴ്ച അവധിക്കായും വാദിക്കും
സ്വകാര്യ ജീവിതത്തില്‍ ഇഷ്ടമുള്ളത് ധരിക്കാന്‍ നമുക്ക് അവകാശമുണ്ട്. ഈ അവകാശം മുസ്ലീം സ്ത്രീകള്‍ക്കുമുണ്ട്. പക്ഷെ എല്ലാ മുസ്ലീം സ്ത്രീകളും ഹിജാബ് ധരിക്കാറില്ല. തങ്ങള്‍ക്കിഷ്ടമുള്ളത് ധരിക്കാന്‍ മുസ്ലീം സ്ത്രീകള്‍ക്കുള്ള സ്വതന്ത്ര്യത്തെപ്പറ്റി പറയുന്നവര്‍ അത് ധരിക്കാത്ത മുസ്ലീം സ്ത്രീകളെ എന്തിനാണ് അസഭ്യം വിളിക്കുന്നതെന്നും അവര്‍ ചോദിച്ചു. ഹിജാബിനെതിരെ സംസാരിച്ച എന്നെ ഫോണില്‍ വിളിച്ച് ചിലര്‍ ഭീഷണിപ്പെടുത്തി. ഒരു വിളി അബുദബിയില്‍ നിന്നായിരുന്നു. ഞാന്‍ ലിപ്സ്റ്റിക്ക് ഇടുന്നതിലും മുടി തുറന്നിടുന്നതിലും വരെ അയാള്‍ക്ക് എതിര്‍പ്പുണ്ട്. ചിലര്‍ എന്റെ സ്വഭാവത്തെപ്പറ്റിപോലും സംശയം ഉന്നയിക്കുന്നു.
ഹിജാബ് ധരിക്കാത്തവരെ കാഫിര്‍ എന്ന് വിളിക്കുന്നു. മുസ്ലീം സ്ത്രീകള്‍ ഉണരണം, ഹിജാബ് വിവാദങ്ങള്‍ ഇസ്ലാമിക രാജ്യത്തിനു വേണ്ടിയുള്ള ആദ്യ പടിയാണെന്ന് മനസിലാക്കണം. ഇന്ന് നിങ്ങളെ ബുര്ഖയിലാക്കാന് ശ്രമിക്കുന്നവര്‍ക്ക് നാളെ നിങ്ങള്‍ വിദ്യാഭ്യസം ചെയ്യുന്നതിലും പ്രശ്നമുണ്ടാകും, സിറിയയിലും പാകിസ്ഥാനിലും നടക്കുന്നത് എന്താണെന്ന് നോക്കുക. യുവാക്കളെ വിഘടന വാദത്തിലേക്ക് തിരിച്ചുവിടുകയാണ്. അവര്‍ മാത്രമാണ് ശരിയെന്നാണ് അവരോട് പറയുന്നത്. അവര്‍ വിഘടനവാദികളാകുമ്പോള് അവരില്‍ ചിലര്‍ തീവ്രവാദികളാകും തീവ്രവാദികള്‍ ഭീകരരും. അവര്‍ മതപരിവര്‍ത്തനങ്ങള്‍ നടത്തും, ഇസ്ലാമിലേക്ക് മറ്റുള്ളവരെ മാറ്റിയാല്‍ തങ്ങള്‍ക്ക് സ്വര്‍ഗം കിട്ടുമെന്ന് അവര്‍ കരുതുന്നു. മറ്റുള്ളവരെ തങ്ങളുടെ വഴിയേ നടത്തേണ്ടത് തങ്ങളുടെ ബാധ്യതായായും അവര്‍ കരുതുന്നു. ഇന്ന് അവര്‍ ഹിജാബിനാണ് അനുമതി ചോദിക്കുന്നത്. നാളെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ക്ലാസ് മുറികള്‍ വേണമെന്ന് അവര്‍ ആവശ്യപ്പെടും, ഞായറാഴ്ചയ്ക്കു പകരം വെള്ളിയാഴ്ച അവധിയാക്കണമെന്നു പറയും.
ഹലാല്‍ സമാന്തര സമ്പദ് വ്യവസ്ഥ
ഹലാല്‍ സമ്പദ് വ്യവസ്ഥയെപ്പറ്റി നിങ്ങള്‍ കേട്ടിരിക്കും. ഇന്നലെ ഇറച്ചി ഹലാലോ ഹറാമോ ആയിരുന്നു. ഇന്ന് ധാന്യം, അരി, അടക്കം നിരവധി ഹലാല്‍ ഉല്‍പ്പന്നങ്ങള്‍ ഉണ്ടായിരിക്കുന്നു. ഹലാല്‍ സര്‍ട്ടിഫിക്കറ്റുള്ള കമ്പനിയില്‍ മറ്റൊരു മതസ്ഥന് ജോലി നല്കാന് പോലും പറ്റില്ല. മുസ്ലീങ്ങളെ മാത്രം നിയമിക്കണം. ഒരു സമാന്തര സമ്പദ് വ്യവസ്ഥയാണ് അവര്‍ ഉണ്ടാക്കുന്നത്. ആ പണം എവിടെ പോകുന്നുവെന്ന് നമുക്കറിയില്ല. ഭീകരസംഘടനകള്‍ക്ക് ആയിരിക്കാം.
രണ്ടു സമുദായങ്ങളുടെ അവകാശങ്ങള്‍ ഏറ്റുമുട്ടുമ്പോള്‍ രാജ്യത്തെ നിയമമാണ് നടപ്പാകേണ്ടത്. നിയമത്തിന് അതീതമല്ല മതം. ഇന്ത്യ ഇസ്ലാമിക രാജ്യമല്ല. ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ജനാധിപത്യ രാജ്യമാണ്. ഭരണഘടനയിലെ 51 എ വകുപ്പ് നമ്മുടെ കടമകളെക്കുറിച്ചാണ് പറയുന്നത്. വിഘടന വാദത്തിനെതിരെ ശബ്ദമുയര്‍ത്തേണ്ടത് ഓരോ പൗരന്റെയും കടമയാണ്.
അവര്‍ ഹിജാബിനെപ്പറ്റി സംസാരിക്കുന്നു, പക്ഷെ നിഖാബിനു വേണ്ടിയാണ് ശ്രമിക്കുന്നത്. മുഖം മൂടിയ ആരെങ്കിലും വാതില്ക്കല് മുട്ടിയാല്‍ നിങ്ങള്‍ അവരെ അകത്തു കടത്തുമോ. ഇല്ല. വീടിനെപ്പറ്റി നിങ്ങള്‍ക്ക് അത്ര ഉത്കണ്ഠയുണ്ടെങ്കില്‍ രാജ്യത്തെപ്പറ്റി നിങ്ങള്‍ക്കെന്താണ് ആശങ്ക ഇല്ലാത്തത്. ബുര്ഖയണിഞ്ഞവര് കുറ്റകൃത്യങ്ങള്‍ ചെയ്ത നിരവധി സംഭവങ്ങളുണ്ട്. അത് രാജ്യസുരക്ഷാ പ്രശ്നമാണ്. ഖുറാനില്‍ ബുര്‍ഖയെപ്പറ്റി പറയുന്നില്ല. സ്വകാര്യ ഭാഗങ്ങള്‍ മറയ്ക്കുന്ന കാര്യം മാത്രമേ പറയുന്നുള്ളൂ. പക്ഷെ മതമൗലിക വാദികള്‍ മുസ്ലീം സ്ത്രീകള്‍ ബുര്‍ഖ ധരിക്കാന്‍ നിര്‍ബന്ധിക്കുകയാണ്, അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: