തിരുവനന്തപുരം: കെ.പിഎസി ലളിത(74) അന്തരിച്ചു. ദീര്‍ഘനാള്‍ അസുഖബാധിതയായി ചികിത്സയിലായിരുന്നു. അഞ്ചൂറിലധികം സിനിമകളില്‍ അഭിനയിച്ച ശേഷമാണ് അവര്‍ അരങ്ങൊഴിഞ്ഞത്. കെ.പി.എസി നാടകങ്ങളിലൂടെയാണ് മഹേശ്വരിയമ്മ എന്ന കെ.പി.എസി ലളിത സിനിമകളിലേക്ക് എത്തിയത്. രണ്ട് തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരത്തിലും കെ.പിഎസി ലളിത അര്‍ഹയായി.
കെപിഎസിയുടെ നാടകങ്ങളിലൂടെയാണ് ലളിത അറിയപ്പെട്ടുതുടങ്ങിയത്. നൃത്തം പഠിച്ചശേഷം പത്താം വയസ്സില്‍ നാടകത്തില്‍ അഭിനയിച്ചു. ഗീതയുടെ ബലി ആയിരുന്നു ആദ്യ നാടകം. പിന്നീടാണ് കെപിഎസിയില്‍ ചേര്‍ന്നു. നാടകത്തിലെ അഭിനയ മികവ് ലളിതയെ സിനിമയിലെത്തിച്ചു. തോപ്പില്‍ ഭാസി സംവിധാനം ചെയ്ത കൂട്ടുകൂടുംബം എന്ന നാടകം സിനിമയായപ്പോള്‍ ലളിതയും വെള്ളിത്തിരയിലെത്തി. പിന്നീട് മലയാളത്തില്‍ ഒഴിച്ചുകൂടാനാവാത്ത നടിയായി ലളിത മാറി. സ്വയംവരം, അനുഭവങ്ങള്‍ പാളിച്ചകള്‍, ചക്രവാളം, കൊടിയേറ്റം, പൊന്മുട്ടയിടുന്ന താറാവ്, അമരം, ഗോഡ്ഫാദര്, വിയറ്റ്നാംകോളനി, സ്ഫടികം…തുടങ്ങി ഒട്ടേറെ സിനിമകളില്‍ നമ്മള് ലളിതയുടെ അഭിനയ മികവുകണ്ടു.
1978ല്‍ ചലച്ചിത്ര സംവിധായകന് ഭരതന്റെ ഭാര്യയായി. മകന് സിദ്ധാര്‍ഥ് ഭരതന് ചലച്ചിത്ര നടനും സംവിധായകനുമാണ്. ഭരതന്റെ മരണശേഷം സിനിമയില്‍ നിന്ന് കുറച്ചുനാള്‍ മാറിനിന്നു. പിന്നീട് വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെ തിരിച്ചുവരവ് ഗംഭീരമാക്കി
ആലപ്പുഴയിലെ കായംകുളത്താണ് ലളിത ജനിച്ചത്. 10 വയസ്സുള്ളപ്പോള്‍ തന്നെ നാടകത്തില്‍ അഭിനയിച്ചു തുടങ്ങിയിരുന്നു. പിതാവ്: കടയ്ക്കത്തറല് വീട്ടില്‍ കെ അനന്തന് നായര്‍, മാതാവ്: ഭാര്‍ഗവി അമ്മ. സംഗീത നാടക അക്കാദമി മുന്‍ അധ്യക്ഷയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: