ബെംഗളൂരു: കര്‍ണ്ണാടകയിലെ ശിവമൊഗ്ഗയിലെ ബജ്രംഗ്ദള് പ്രവര്‍ത്തകനായ സൂര്യയുടെ കൊലപാതകം കേരളമോഡല്‍ തീവ്രവാദത്തിന്റെ ഭാഗമാണെന്ന് കര്‍ണ്ണാടക ബിജെപി എംപി തേജസ്വി സൂര്യ.
കര്‍ണ്ണാടകയില്‍ ഇത്തരത്തിലുള്ള കൊലപാതകത്തിന് ഇതാദ്യമായല്ല നമ്മള് സാക്ഷിയാവുന്നത്. കേരളാ മാതൃകയിലുള്ള തീവ്രവാദമാണ് അരങ്ങേറിയത് എസ്ഡിപി ഐ, പോപ്പുലര്‍ ഫ്രണ്ട് , കാമ്പസ് ഫ്രണ്ട് എന്നീ സംഘടനകളുടെ തീവ്രവാദം കര്‍ണ്ണാടകയിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കേരളത്തില്‍ നിന്നും കയറ്റുമതി ചെയ്യുകയാണ്. യുഎപിഎ പ്രകാരം കേസെടുക്കാന്‍ ശിവമൊഗ്ഗ എസ്പിയോട് അഭ്യര്‍ത്ഥിച്ചതായും തേജസ്വി സൂര്യ പറഞ്ഞു.
കര്‍ണ്ണാടകത്തില്‍ ഇസ്ലാമിക മൗലികവാദ വളര്‍ച്ചയുടെ സൂചനകൂടിയാണ് ഈ കൊലപാതകം. ഹര്‍ഷയുടെ വീട് ചൊവ്വാഴ്ച സന്ദര്‍ശിച്ച തേജസ്വി സൂര്യ വാര്‍ത്താമാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. കൊല്ലപ്പെട്ട ഹര്‍ഷ എങ്ങിനെയാണ് ഹിന്ദുത്വത്തിന് വേണ്ടി ജിവിച്ച് മരിച്ചതെന്ന് ഭാരതീയ ജനത യുവമോര്‍ച്ച ദേശീയ പ്രസിഡന്റ് തേജസ്വി സൂര്യ വിശദീകരി്ച്ചു. ഇസ്ലാമിക് തീവ്രവാദത്തിന്റെ ഇരയാണ് ഹര്‍ഷ- തേജസ്വി സൂര്യ പറഞ്ഞു.
ഈ ഇസ്ലാമിക തീവ്രവാദി സംഘടനകള്‍ 24-7 അട്ടിമറിപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുന്നു. ഇവരെ നിരീക്ഷിക്കാന്‍ സംസ്ഥാനത്ത് പ്രത്യേക സംവിധാനമില്ല. കര്‍ണ്ണാടകയില്‍ ഇസ്ലാമിക തീവ്രവാദം യുവാക്കളെ മൗലികവാദികളാകുന്നത് നിരീക്ഷിക്കാന്‍ പ്രത്യേക ഏജന്‍സികളില്ല. ഇത്തരത്തിലുള്ള ഒരു ഏജന്‍സിയെ ഉടന്‍ സ്ഥാപിക്കണമെന്ന് ഞാന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. – അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: