തിരുവനന്തപുരം: നിയമസഭയില്‍ സ്പീക്കറുടെ ദേശവിരുദ്ധ പരാമര്‍ശം. ഇന്ത്യയുടേത് വ്യത്യസ്ഥ ദേശീത ആണെന്നാണ് സ്പീക്കര്‍ എം ബി രാജേഷ് സഭയില്‍ പറഞ്ഞത്. ദേശീയതയെ തള്ളിപ്പറയുന്നത് ദേശവിരുദ്ധതയാണ്. ഇന്ത്യ ഒരു ദേശമല്ലന്നും വിവിധ ദേശങ്ങളുടെ ഒരു ഫെഡറേഷന് ആണ് എന്നും സ്വാതന്ത്ര്യ സമരകാലത്തെ കമ്മ്യൂണിസ്റ്റ് സിദ്ധാന്തമായിരുന്നു. അത് ഇപ്പോഴും ചില കമ്മ്യൂണിസ്റ്റ് നേതാക്കള്‍ പറയുന്നുണ്ട്. എന്നാല്‍ ഭരണഘടനാപദവിയില്‍ ഇരിക്കുന്ന് ഒരാള്‍ നിയമസഭയില്‍ ദേശീയതയെ തള്ളിപ്പറയുന്നത് ഗൗരവമുള്ളതാണ്.
ലതാ മങ്കേഷ്ക്കറിനെ അനുസ്മരിച്ച് സഭയില്‍ അനുശോചന പ്രമേയം അവതരിപ്പിച്ചുകൊണ്ടായിരുന്നു സ്പീക്കര്‍ ഇന്ത്യന്‍ ദേശീയതയെ തള്ളിപ്പറഞ്ഞത്.
‘ഭാരതത്തിന് ലോകമെമ്പാടുമുള്ള ഇന്ത്യക്കാരെ ഒരേ ചരടില്‍ കോര്‍ത്തിണക്കുന്ന മാസ്മരിക സംഗീതമാണ് ലതാ മങ്കേഷ്ക്കറിന്റേത്.. അവര്‍ ഇന്ത്യാക്കാരുടെ മാത്രമല്ല ഉപ ഭൂഖണ്ഡത്തിന്റെയാകെ പ്രിയ ഗായികയാണ്. വിവിധ ഭാഷകള്‍ സംസാരിക്കുന്ന, വ്യത്യസ്ഥ ദേശീതകള് ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ഇന്ത്യയിലെ ജനങ്ങള്‍ ആകെ ഒരേ തീവ്രതയോടെ ആരാധിക്കുന്ന ഗായികയാണ്. സ്വാതന്ത്ര്യത്തിനു മുന്‍പ് പാടിതുടങ്ങിയ അവര്‍ 75 വര്‍ഷം ചലച്ചിത്ര പിന്നണിഗാനരംഗത്ത് ഉജ്ജ്വല ശോഭയോടെ പ്രശോഭിച്ച കലാകാരിയാണ്. ഗുലാം ഹൈദര്‍ മുതല്‍ എ ആര് റഹ്മാന് വരെയുളള സംഗീത സംവിധായകരുടെ സംഗീത ഭാവനകള്‍ക്ക് അവര്‍ സാക്ഷാത്ക്കാരം നല്കി. തലമുറകളെ അവര്‍ പാടിയിയര്ത്തി. ഇനിയുള്ള തലമുറകളും ഹൃദയത്തിലേറ്റുന്നതാകും അവരുടെ സംഗിതമെന്ന് നിസംശയം പറയാം.നമ്മുടെ രാജ്യത്തിന്റെ ഐക്യത്തിന്റേയും അഖണ്ഡതയുടേയും ദേശായോദ്ഗ്രഥനത്തിന്റേയും തിളങ്ങുന്ന പ്രതീകമായി ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട നാമമാണ് ലതാ മങ്കേഷ്ക്കറിന്റേത്.’ സ്പീക്കര്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: