കണ്ണൂര്‍: അഹമ്മദാബാദ് സ്ഫോടനപരമ്പരക്കേസിലെ കോടതി വിധിയ്ക്കെതിരെ അക്രമാസക്തരായി പ്രതിഷേധപ്രകടനം നടത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരില്‍ നിന്നും ഒരാളെ പൊലീസ് പിടികൂടി. ഇയാളില്‍ നിന്നും എസ് ആകൃതിയിലുള്ള കത്തിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 20 കാരനായ കണ്ണൂര്‍ ചാലാട് സ്വദേശി ഫര്ഹാന് ഷെയ്ക്ക് ആണ് അറസ്റ്റിലായത്.
അക്രമാസക്തമായിരുന്നു ഇവരുടെ പ്രകടനം. പ്രകടനം അവസാനിച്ചിട്ടും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയില്ല. ഇതേ തുടര്‍ന്ന് പൊലീസ് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ശ്രമിക്കുന്നതിനിടായില് ഒരു സംഘം പൊലീസിനെതിരെ തട്ടിക്കയറി. ഇതില്‍പ്പെട്ട ഫര്ഹാന് ഷെയ്ക്കിനെ പരിശോധിച്ചപ്പോഴാണ് എസ് കത്തി കണ്ടെത്തിയത്.
കണ്ണൂര്‍ ടൗണ്‍ പൊലീസ് എസ് ഐ ശ്രീജിത്ത് കോടേരിയാണ് ഫര്‍ഹാനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തത് കത്തി ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായിട്ടാണെന്നും പൊലീസ് പറയുന്നു.
പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ ശ്രമിച്ച ഒന്നായിരുന്നു അഹമ്മദാബാദിലെ സ്ഫോടനപരമ്പരക്കേസെന്ന് കോടതി പോലും പരോക്ഷമായി സൂചന നല്കിയ കേസില്‍ 56 പേര് കൊല്ലപ്പെടുകയും 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ കേസില്‍ കോടതി 38 പേരെ തൂക്കിക്കൊല്ലാന്‍ കഴിഞ്ഞ ദിവസം കോടതി വിധിച്ചിരുന്നു. ഈ വിധി പുറത്തു വന്നതിന് ശേഷം തുടര്‍ച്ചായി പോപ്പുലര്‍ ഫ്രണ്ട് വിധിയെ വിമര്‍ശിച്ചിരുന്നു. ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: