Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഭിന്നശേഷി സൗഹൃദമാകാതെ സര്‍ക്കാര്‍ ഓഫീസുകള്‍

ജില്ലാ കളക്ട്രേറ്റിലെ ഒന്നാംനിലയിലേക്ക് വീല്‍ച്ചെയര്‍ ഉള്‍പ്പെടെ കയറ്റാന്‍ പറ്റുന്നവിധത്തില്‍ റാംപുണ്ടാക്കണമെന്നാണ് ഭിന്നശേഷിക്കാരുടെ ആവശ്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2022, 04:58 pm IST
in Kollam

കൊല്ലം: സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ ഒരു റാംപ് നിര്‍മിച്ചാല്‍ കെട്ടിടങ്ങള്‍ ഭിന്നശേഷി സൗഹൃദമായി എന്നാണ് പ്രചാരണം. എന്നാല്‍ ജില്ലയിലെ മിക്ക സര്‍ക്കാര്‍ ഓഫീസുകളിലും പൊതു സ്ഥാപനങ്ങളിലും റാംപുപോലും ഇല്ലെന്നതാണ് യാഥാര്‍ഥ്യം. ഒട്ടേറെ സര്‍ക്കാര്‍ ഓഫീസുകള്‍ സ്ഥിതിചെയ്യുന്ന കൊല്ലം സിവില്‍ സ്റ്റേഷന്‍ തന്നെ വലിയ തെളിവാണ്. ജില്ലാ ഭരണകൂടത്തിന്റെ ആസ്ഥാനമായ ജില്ലാ കളക്ട്രേറ്റിലും ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ല. ഇവിടെ ലിഫ്റ്റുണ്ടെങ്കിലും ഭിന്നശേഷിക്കാര്‍ക്കായി പ്രവര്‍ത്തിപ്പിക്കാറില്ല. ഏറെ പ്രയാസപ്പെട്ടുവേണം ഭിന്നശേഷിക്കാര്‍ക്ക് മുകള്‍ നിലകളിലെ വിവിധ ഓഫീസുകളില്‍ എത്തിപ്പെടാന്‍.

കളക്ട്രേറ്റിലെ ലിഫ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടിയും മറ്റ് ആവശ്യങ്ങള്‍ക്ക് വേണ്ടിയുമാണ് പ്രവര്‍ത്തിക്കുന്നത്. കളക്ട്രേറ്റില്‍ എത്തുന്ന പ്രായമുള്ളവരും ഭിന്നശേഷിക്കാരും മുകളിലത്തെ നിലകളിലെ ഓഫീസുകളില്‍ എത്തുന്നത് വളരെ പ്രയാസപ്പെട്ടാണ്. ജില്ലാ കളക്ട്രേറ്റിലെ ഒന്നാംനിലയിലേക്ക് വീല്‍ച്ചെയര്‍ ഉള്‍പ്പെടെ കയറ്റാന്‍ പറ്റുന്നവിധത്തില്‍ റാംപുണ്ടാക്കണമെന്നാണ് ഭിന്നശേഷിക്കാരുടെ ആവശ്യം.

ഏറ്റവും താഴത്തെ നിലയില്‍ പോലും റാംപില്ല. പടികള്‍ കടന്നുവേണം ഇവിടേക്ക് കയറാന്‍. ജില്ലാ സപ്ലൈ ഓഫീസ്, ആര്‍ടിഒ ഓഫീസ്, എക്‌സൈസ് ഓഫീസ്, കോടതികള്‍, ജില്ലാ കളക്ടറുടെ ആസ്ഥാനം, നിരവധി ഓഫിസുകള്‍ എന്നിവ ഇവിടെയാണ്. നടക്കാന്‍ പ്രയാസമുള്ളവര്‍ക്കും കാഴ്ചയില്ലാത്തവര്‍ക്കുമെല്ലാം വലിയ വെല്ലുവിളിയാണ് പടിക്കെട്ടുകള്‍. സപ്ലൈ ഓഫീസിലും മറ്റും വരുന്ന ഭിന്നശേഷിക്കാര്‍ക്ക് ഓഫീസിലേക്ക് കയറാന്‍ കഴിയാതെ വരുമ്പോള്‍ ജീവനക്കാര്‍ പുറത്തേക്ക് ഇറങ്ങിവരേണ്ട സാഹചര്യം പലപ്പോഴും ഉണ്ടാകുന്നു. രണ്ടാമത്തെയും മൂന്നാമത്തെയും നിലയിലേക്ക് പടികള്‍ മാത്രമാണുള്ളത്. നോര്‍ക്ക ഓഫിസ്, കൊവിഡ് കണ്‍ട്രോള്‍ റൂം ഉള്‍പ്പെടെയുള്ളവ രണ്ടാമത്തെ നിലയിലാണ്. ഇവിടെ ലിഫ്റ്റ് സൗകര്യമില്ല. ഭിന്നശേഷിക്കാര്‍ക്ക് മാത്രമല്ല, പ്രായമായര്‍ക്കും ദുരിതമാണിത്. കൊല്ലം താലൂക്ക് സപ്ലെ ഓഫീസിലും റാംപ് സൗകര്യവുമില്ല. ലിഫ്റ്റ് സൗകര്യവുമില്ല. സബ് ട്രഷറികളിലെയും ജില്ലാപഞ്ചായത്ത് അടക്കമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സ്ഥിതിയും വ്യത്യസ്തമല്ല.

പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. എന്നിട്ടും ഭിന്നശേഷിക്കാരെ അവഗണിക്കുകയാണ്. മിക്ക സര്‍ക്കാര്‍ ഓഫീസുകളും റാംപില്‍ സൗകര്യം ഒതുക്കുകയാണ് പതിവ്. അതും ഒരുനിലയില്‍മാത്രം. ലിഫ്റ്റുകളുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ ജില്ലയില്‍ തീരെയില്ലെന്നുതന്നെ പറയാം.

Tags: കേരള സര്‍ക്കാര്‍Disability
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭിന്നശേഷി അവസ്ഥകള്‍ തിരിച്ചറിയുന്നതിന് ഇന്റര്‍വെന്‍ഷന്‍ സെന്ററുകള്‍, ആജീവനാന്ത പിന്തുണ

Kerala

ഭിന്നശേഷി നയ പരിഷ്‌കരണം: പൊതുജനങ്ങള്‍ക്കും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാം

Entertainment

ഭിന്നശേഷി വിഭാഗ ചിത്രീകരണം: എഴുത്തുകാര്‍ക്കടക്കം പരിശീലനം നല്‍കണമെന്ന് സുപ്രീംകോടതി

Kerala

ഭിന്നശേഷിക്കാരന്റെ പെന്‍ഷന്‍; പണം തിരികെ ചോദിച്ച് ധനവകുപ്പ്, തിരിച്ചടയ്‌ക്കേണ്ടത് 13 വര്‍ഷത്തെ പെന്‍ഷന്‍ തുക

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

‘ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി’; യുഎഇ പ്രസിഡൻ്റുമായി എസ് ജയശങ്കർ കൂടുതലും പങ്കുവച്ചത്  പ്രവാസികളുടെ ക്ഷേമത്തെപ്പറ്റി

“അമേരിക്ക ഞങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടു” ; ഇറാനിയൻ പാർലമെന്റ് സ്പീക്കർ ബാഗർ ഗാലിബാഫ്

ആളുകളെ നൃത്തം ചെയ്യാൻ പ്രേരിപ്പിക്കുന്ന ആശാ ഭോസ്‌ലെയുടെ നിത്യഹരിത ഗാനങ്ങൾ ഇപ്പോഴും ഹൃദയങ്ങളെ ഭരിക്കുന്നു

കോളേജ് ഡേയില്‍ പങ്കെടുക്കാത്തവര്‍ക്ക് പിഴ: ഐ എം ഡി ആര്‍ കോളേജിനോട് വിശദീകരണം തേടി ആരോഗ്യ സര്‍വകലാശാല വി സി

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

‘ ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന ശബ്ദങ്ങളിൽ ഒന്ന് ‘: ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

സിപിഎം വിലയിരുത്തൽ: വിജയം ഉറപ്പുള്ള മണ്ഡലം ഇല്ല, ചെന്നിത്തല തോല്‍ക്കും, സുധാകരന്‍ ജയിക്കും

കായംകുളത്ത് വാഹനാപകടത്തില്‍ പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി, വ്യാപാരി സംഘടനാ നേതാവിനെതിരെ ആരോപണം

ക്രിസ്ത്യൻ സഭകൾക്കെതിരെ വിമർശനം ശക്തം; ഫാ. പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.